സാംസ്‌കാരിക സായാഹ്ന സദസ്സ്

കൊണ്ടോട്ടി: ഐ എസ് എം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘മഹിതം മാനവീയം’ സാംസ്‌കാരിക സായാഹ്ന സദസ്സ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടന്‍ ഉദ്ഘാടനം ചെയ്തു. കെ എം ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. മൊയ്തീന്‍ കുട്ടി സുല്ലമി മുഖ്യഭാഷണം നടത്തി. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ അഡ്വ. കെ പി മുജീബ് റഹ്മാന്‍, എ പി മോഹന്‍ദാസ്, കെ ടി ഷക്കീര്‍ ബാബു പ്രസംഗിച്ചു. ഡോ. സുലൈമാന്‍ ഫാറൂഖി സ്വാഗതവും കെ സി അഷ്‌റഫ് നന്ദിയും പറഞ്ഞു.
