സാമൂഹ്യബോധനം

പിണങ്ങോട്: പാര്‍ലമെന്റില്‍ വെച്ച് ഒരു വിഭാഗത്തിന്റെ പേരുള്ളവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ അംഗത്തിനെതിരെ മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എന്‍ജിനീയര്‍ അഭിപ്രായപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സ്വാഗതസംഘം കമ്മിറ്റി സംഘടിപ്പിച്ച സാമൂഹ്യബോധനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം വയനാട് ജില്ലാ പ്രസിഡന്റ് അബ്ദുസലീം മേപ്പാടി അധ്യക്ഷത വഹിച്ചു. യുക്തിവാദം വെടിഞ്ഞ് മതവിശ്വാസത്തിലേക്ക് തിരികെയെത്തിയ പി എം അയ്യൂബ് മൗലവി, അലി മദനി മൊറയൂര്‍, ഡോ. റഫീഖ് ഫൈസി, അബ്ദുല്‍ഹക്കീം അമ്പലവയല്‍, കെ അബ്ദുസ്സലാം മുട്ടില്‍, മഷ്ഹൂദ് മേപ്പാടി പ്രസംഗിച്ചു.
