29 Thursday
January 2026
2026 January 29
1447 Chabân 10

സമൂഹ നന്മയാണ് ഖുര്‍ആന്‍ ലക്ഷ്യം വെക്കുന്നത് – ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

കാക്കവയല്‍: മനുഷ്യ സമൂഹത്തിന്റെ പൊതുനന്മയാണ് ഖുര്‍ആന്‍ ലക്ഷ്യം വെക്കുന്നതെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. ഖുര്‍ആനിന്റെ നിയമാവലികളില്‍ ചിലത് വ്യക്തികള്‍ക്കെതിരാണങ്കിലും സമൂഹനന്മയ്ക്ക് അതൊരിക്കലും വിരുദ്ധമാവാറില്ല. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന അനന്തരാവകാശ നിയമങ്ങളിലും സമൂഹനന്മയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാക്കവയല്‍ മസ്ജിദുല്‍ ഹുദ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് പി ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് കാക്കവയല്‍, ഡോ. മുസ്തഫ ഫാറൂഖി, മുഹമ്മദ് സ്വാലിഹ് ജിദ്ദ, ഇ കെ മുഹമ്മദ് ഷരീഫ്, ആമിന സ്വാലിഹ്, ജലീല്‍ മദനി, അബ്ദുസ്സലാം മുട്ടില്‍, മുനവ്വര്‍ കാര്യമ്പാടി പ്രസംഗിച്ചു. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ വിജയികളായ ഷാഹിന ലത്തീഫ്, ഷഹര്‍ബാന്‍ ഷരീഫ്, വി കെ നഫീസ എന്നിവരെ ആദരിച്ചു.

Back to Top