സമ്മേളന പ്രഖ്യാപനം കണ്ണൂരില്‍ കണ്വന്ഷന് ചേര്‍ന്നു

കണ്ണൂര്‍: സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപനം മെയ് 14ന് കണ്ണൂരില്‍ നടക്കും. പ്രഖ്യാപന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തായത്തെരു റോഡ് സലഫി ദഅവ സെന്ററില്‍ കണ്വന്ഷന് ചേര്‍ന്നു. സമ്മേളനത്തില്‍ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മണ്ഡലം, ശാഖ തലങ്ങളില്‍ പ്രവര്‍ത്തക സംഗമങ്ങള്‍ ചേര്‍ന്ന് സമ്മേളന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ പദ്ധതിയൊരുക്കി. കെ എന്‍ എം മര്‍കസുദ്ദഅ്വ ജില്ലാ വൈസ് പ്രസിഡന്റ് റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ആര് അബ്ദുല്‍ ഖാദര്‍ സുല്ലമി, ടി മുഹമ്മദ് നജീബ്, പി ടി പി മുസ്തഫ, വി വി മഹ്മൂദ്, ഫൈസല്‍ ചക്കരക്കല്‍, അത്താവുല്ല ഇരിക്കൂര്‍, ജൗഹര്‍ ചാലക്കര, കെ വി മുഹമ്മദ് അഷ്റഫ്, സാദിഖ് മാട്ടൂല്‍, നാസര്‍ ധര്‍മ്മടം, റാഫി പേരാമ്പ്ര, സഹദ് ഇരിക്കൂര്‍ പ്രസംഗിച്ചു.
