24 Friday
October 2025
2025 October 24
1447 Joumada I 2

കെ എന്‍ എം മര്‍കസുദ്ദഅ്‌വ മുജാഹിദ് സംസ്ഥാന സമ്മേളനം ഡിസംബറില്‍ മലപ്പുറത്ത്‌


കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതിയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2023 ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറത്ത് നടക്കും.
ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്ന പുതിയ കാലത്ത് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഏകദൈവ വിശ്വാസം, വിശ്വമാനവികത, സഹിഷ്ണുത, ധാര്‍മിക മൂല്യങ്ങള്‍ തുടങ്ങിയവയുടെ സന്ദേശം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുകയെന്നതാണ് സമ്മേളനം പ്രധാനമായി ലക്ഷ്യം വെക്കുന്നത്. പ്രസ്ഥാനം തുടര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, ആതുര സേവന, ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണവും ഏകോപനവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സൗഹൃദ കേരളത്തിന്റെ വീണ്ടെടുപ്പിനായി വിപുലമായ കര്‍മപദ്ധതികളുണ്ടാവും. കേരളീയ സമൂഹത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുംവിധം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന വിധമാണ് സമ്മേളന പ്രോഗ്രം തയ്യാറാക്കുക.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടിസമ്മേളന പ്രഖ്യാപനം നടത്തി. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എം അഹ്മദ്കുട്ടി മദനി, അഡ്വ. മുഹമ്മദ് ഹനീഫ, കെ പി അബ്ദുറഹിമാന്‍ സുല്ലമി, സി മമ്മു കോട്ടക്കല്‍, സി അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍, ഹമീദലി ചാലിയം, ആദില്‍ നസീഫ് മങ്കട, അയ്യൂബ് എടവനക്കാട്, ഷാനവാസ് ചാലിയം, വി സി മറിയക്കുട്ടി സുല്ലമിയ്യ, സഫൂറ തിരുവണ്ണൂര്‍, സജ്‌ന പട്ടേല്‍താഴം, തഹ്‌ലിയ നരിക്കുനി പങ്കെടുത്തു.

Back to Top