30 Monday
June 2025
2025 June 30
1447 Mouharrem 4

തൃശൂര്‍ ജില്ലയില്‍ സമ്മേളന പ്രചാരണം തുടങ്ങി


തൃശൂര്‍: പേരു മാറ്റുന്നതില്‍ ഉപരിയായി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിക്കായി പരിശ്രമിക്കുകയാണ് ഭരണം ചെയ്യേണ്ടതെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ തൃശൂര്‍ ജില്ലാ പ്രചാരണ സമ്മേളനം ആവശ്യപ്പെട്ടു. സപ്തംബര്‍ 18ന് ചേരുന്ന പ്രത്യേക പാര്‍ലിമെന്റ് സമ്മേളനത്തെക്കുറിച്ച് ദുരൂഹതകള്‍ അവസാനിപ്പിക്കണം. രാജ്യത്തെ ജനപ്രതിനിധികളെ പോലും വിശ്വാസത്തിലെടുക്കാതെയും കൂടിയാലോചന നടത്താതെയും നിയമ നിര്‍മാണത്തിന് മുതിരുന്നത് ആപത്കരമാണ്. വിലക്കയറ്റവും ദാരിദ്ര്യവും തൊഴിലില്ലായ്മയും ജനജീവിതം ദു:സ്സഹമാക്കിയ സാഹചര്യത്തില്‍ അതിനു പരിഹാരം കാണാന്‍ നടപടി വേണമെന്ന് യോഗം കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു.
ജില്ലാ പ്രചാരണ സമ്മേളനം റാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് മുസ്തഫ കേച്ചേരി അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ഇ ഐ സിറാജ് മദനി, പി എച്ച് അബ്ദുല്‍അസീസ്, ലിയാന നസ്രീന്‍ പ്രസംഗിച്ചു.

Back to Top