സമ്മാനം നല്‍കി
ദമ്മാം: സഊദി ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിച്ച വെളിച്ചം ഓണ്‍ലൈന്‍ പരീക്ഷയില്‍ ദമ്മാം ഏരിയയില്‍ നിന്ന് മികച്ച വിജയം നേടിയവരെ ആദരിച്ചു.
മുഹ്‌സിന മുസ്സമ്മില്‍, ലുബ്‌ന ആസാദ്, സറീന കുട്ടിഹസന്‍, ഷഹ്‌നാസ് അല്‍താഫ്, സമീറ റഫീഖ്, സഫൂറ നൗഷാദ്, ഷാഹിദ സാദിഖ്, നഫീസ, തന്‍വി അന്‍ഷാദ്, നൗഷാദ് എം വി, അശ്‌റഫ് കടലുണ്ടി എന്നിവര്‍ക്ക് ഉപഹാരം നല്‍കി. വെളിച്ചം കോര്‍ഡിനേറ്റര്‍ അന്‍ഷാദ് കാവില്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ഹാദി, ദമ്മാം ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വഹീദുദ്ദീന്‍ കാട്ടുമുണ്ട, സെക്രട്ടറി നസ്‌റുല്ല കൊല്ലം, ട്രഷറര്‍ ജമാല്‍ കൈപ്പമംഗലം, നസീമുസ്സബാഹ്, മുജീബുറഹ്മാന്‍ കുഴിപ്പുറം പ്രസംഗിച്ചു.
