22 Wednesday
October 2025
2025 October 22
1447 Joumada I 0

സംഘപരിവാരത്തിന് ഫ്രീയായി പ്രതിരോധം സമ്മാനിക്കുന്നവര്‍

ജംഷിദ് പള്ളിപ്പുറം

മതം പല കാര്യങ്ങളും വിലക്കിയിട്ടുണ്ട്. വിലക്കിയതിനൊക്കെ വിലക്ക് ഇനിയും തുടരും. അരുതെന്ന് ഇനിയും കുട്ടികളെ പഠിപ്പിക്കും. യുക്തിവാദികള്‍, സഖാക്കള്‍, പുരോഗമന വാദികള്‍ അങ്ങനെ സംഘവിദ്വേഷത്തില്‍ നിന്ന് ഇസ്‌ലാം ഉപദേശത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന വംശീയതയെ ആ രീതിയില്‍ അഡ്രസ് ചെയ്യാതെ അതിനെ ഡൈവേര്‍ട്ട് ചെയ്യുന്നതില്‍ അല്ലെങ്കിലും ഈ വിഭാഗങ്ങളുടെ പങ്ക് ചെറുതല്ല.
ബീഫ് കഴിച്ചെന്ന പേരില്‍ അഖ്‌ലാക് ഖാനെ ഹിന്ദുത്വ തീവ്രവാദികള്‍ വധിച്ചത് ബീഫ് കഴിച്ചത് കൊണ്ടല്ല. മറിച്ച് മുസ്‌ലിം ആയത് കൊണ്ടാണെന്ന് ആര്‍ എസ് എസ് പ്രത്യയശാസ്ത്രം വായിച്ചു പഠിച്ച ഏതൊരാള്‍ക്കും ബോധ്യമാകുമെന്നിരിക്കെ ബീഫ് ഫെസ്റ്റ് നടത്തി ഇവിടെ മുസ്‌ലിംകളുടെ അടിസ്ഥാന പ്രശ്‌നം നിലനില്‍പല്ല മറിച്ച് ബീഫ് തീറ്റയാണെന്ന് പൊതുബോധം രൂപപ്പെടുത്തിയ മതവിരോധികള്‍ ഇപ്പോള്‍ ഡാന്‍സ് ഹലാലാണോ എന്ന് ചോദിക്കുന്നതും അസ്വാഭാവികമായല്ല.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തിയ വിദ്വേഷ പ്രചാരണം ലൗ ജിഹാദാണ്. മുസ്‌ലിംകളുമായി അടുത്ത് നില്‍ക്കുന്നത് പോലും അപകടമാണെന്നാണ് കൃത്യമായി ആര്‍ എസ് എസ് പറയുന്നത്. അങ്ങനെ മുസ്‌ലിം ഉന്മൂലനം/വിദ്വേഷം അഡ്രസ്സ് ചെയ്യുന്ന ആര്‍ എസ് എസ് പ്രചാരണം ഒടുവില്‍ ഡാന്‍സില്‍ ഒതുക്കിയത് ആരാണ്?

Back to Top