16 Wednesday
September 2026
2026 September 16
1448 Rabie Al-Âkher 3

സമസ്ത പ്രസിഡന്റ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം – എം ജി എം

കോഴിക്കോട്: വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ പള്ളികളില്‍ പ്രാര്‍ഥനക്ക് പോകുന്ന മുസ്‌ലിംസ്ത്രീകളെ അപഹാസ്യമായി ചിത്രീകരിച്ച സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എം ജി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അഴുകി ദുര്‍ഗന്ധം വമിച്ച് മറ്റുള്ളവര്‍ മൂക്കുപൊത്താന്‍ ഇടംനല്‍കും വിധം വേണം മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാനെന്ന സമസ്ത പ്രസിഡന്റിന്റെ പ്രസ്താവന വിശുദ്ധഖുര്‍ആനിനും പ്രവാചക ചര്യക്കും നേരെയുള്ള വെല്ലുവിളിയാണ്. പ്രവാചക ഭാര്യമാരടക്കമുള്ള സ്വഹാബാ വനിതകള്‍ പള്ളികളില്‍ പ്രവാചകന്റെ കൂടെ നമസ്‌കാരത്തില്‍ പങ്കെടുത്തതിനും ജുമുഅകളിലും റമദാനിലെ ഇഅ്തികാഫുകളിലും പങ്കെടുത്തതിനും ഒട്ടേറെ തെളിവുകളുണ്ടെന്നിരിക്കെ പള്ളികളില്‍പോകുന്ന മുസ്‌ലിം സ്ത്രീകളെ അപമാനിച്ചുകൊ ണ്ടുള്ള ജിഫ്‌രി തങ്ങളുടെ പ്രസ്താവന കടുത്ത അപരാധമാണ്.
പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ആയിശ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. റുക്‌സാന വാഴക്കാട്, മറിയക്കുട്ടി സുല്ലമിയ്യ, ജുവൈരിയ അന്‍വാരിയ്യ, സൈനബ ഷറഫിയ്യ, പാത്തൈകുട്ടി ടീച്ചര്‍, ഖദീജ കൊച്ചി, റാഫിദ പി ഐ, സജ്‌ന പട്ടേല്‍ത്താഴം, ഹസ്‌നത്ത് പി വി, അഫീഫ പൂനൂര്‍, ഫാത്വിമ ചാലിക്കര, ആയിഷ ഹഫീസ്, മറിയം അന്‍വാരിയ്യ, സനിയ അന്‍വാരിയ്യ, സഫൂറ തിരുവണ്ണൂര്‍, നജീബ എം ടി, റസിയാബി ടീച്ചര്‍, ഡോ. ജുവൈരിയ്യ, സഫല നസീര്‍ പ്രസംഗിച്ചു.

Back to Top