സമന്വയ വിദ്യാഭ്യാസം അനിവാര്യം
സുഹൈല്‍ മുഹിമ്മാത്ത്
ആധുനിക ലോകം ജ്ഞാനവിപ്ലവത്തിന്റേതാണ്. വിജ്ഞാനം ഉദ്ഭവിക്കുന്നതിനു മാത്രമല്ല ലോകമാകെ വ്യാപിക്കുന്നതിനും ഇന്ന് നിമിഷാര്‍ധം തന്നെ ധാരാളം. ധാര്‍മിക ചോദനകള്‍ പരിഗണിക്കാതെയുള്ള ജ്ഞാനവൈപുല്യം അത്ര ശരിയല്ല. ഇന്ന് സമന്വയ വിദ്യാഭ്യാസം അനിവാര്യമാണ്. മയക്കുമരുന്നും കൊലപാതകവും നിരന്തരം വാര്‍ത്തകളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഇതിനെല്ലാം തടയിടാന്‍ ഒരു പരിധി വരെ സമന്വയ വിദ്യാഭ്യാസത്തിനാകും എന്നതില്‍ സന്ദേഹമില്ല.