സലീം ഐക്കരപ്പടിക്ക് യാത്രയയപ്പ് നല്‍കി
ജിദ്ദ: രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിന് തിരശ്ശീലയിട്ട് നാട്ടിലേക്ക് യാത്രതിരിക്കുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ എക്‌സിക്യൂട്ടീവ് മെമ്പറും മുന്‍ സെക്രട്ടറിയുമായ സലീം ഐക്കരപ്പടിക്ക് ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. ഇസ്‌ലാഹി സെന്ററിന്റെ ഉപഹാരം പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ കൈമാറി. ജരീര്‍ വേങ്ങര, സലാഹ് കാരാടന്‍, മുജീബ് റഹ്മാന്‍ സ്വലാഹി, ബഷീര്‍ വള്ളിക്കുന്ന്, ലിയാഖത്ത് അലി ഖാന്‍, അബ്ദുല്‍ജബ്ബാര്‍ വട്ടപ്പൊയില്‍, കെ സി മന്‍സൂര്‍, ഷക്കീല്‍ ബാബു, ജൈസല്‍ അബ്ദുറഹ്മാന്‍, അബ്ദുറഷീദ് അന്‍സാരി, ഹംസ നിലമ്പൂര്‍, ഷമീര്‍ സ്വലാഹി, ഫൈസല്‍ പാറപ്പുറത്ത്, സി എച്ച് അബ്ദുല്‍ ജലീല്‍ പ്രസംഗിച്ചു.