സലാമിലെ കാര്‍ക്കശ്യം
സഹല്‍ പുന്നോല്‍
കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തു. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള പ്രോഗ്രാമാണ്. ഓരോ ക്ലാസ്സ് കഴിയുമ്പോഴും കുട്ടികള്‍ റിലാക്‌സ് ആവാന്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. അടുത്തയാള്‍ പ്രസംഗം തുടങ്ങുമ്പോള്‍ സദസ്സ് അത്ര അലേര്‍ട്ട് അല്ല, പ്രഭാഷകന്‍ ക്ലാസ്സിന്റെ ആരംഭത്തില്‍ സലാം പറഞ്ഞു. പക്ഷെ കുട്ടികള്‍ സലാം മടക്കിയില്ല. സ്റ്റേജില്‍ നിന്ന് സലാം പറഞ്ഞാല്‍ സദസ്സില്‍ എല്ലാവരും സലാം മടക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല. പക്ഷെ കുട്ടികളുടെ ശ്രദ്ധ പിടിക്കാന്‍ ഈ പ്രഭാഷകന്‍ കാര്‍ക്കഷ്യത്തോടെ രണ്ടാമതും സലാം പറഞ്ഞു. നിര്‍ബന്ധിച്ചു സലാം തിരിച്ചു മേടിക്കുന്നു. ഇങ്ങനെ നിര്‍ബന്ധിച്ചു വാങ്ങേണ്ട ഒന്നാണോ സലാം അല്ലെങ്കില്‍ കാര്‍ക്കശ്യത്തോടെ പറയേണ്ടതാണോ സലാം. പരസ്പരമുള്ള അഭിസംബോധനകളില്‍ ഏറ്റവും ഹൃദ്യമായ സലാം പറയല്‍ നമ്മുടെ പല പ്രഭാഷകരും ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് വസ്തുത. സദസ്സിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വ്യത്യസ്ത ടെക്‌നിക്‌സ് ഉപയോഗിക്കാന്‍ കഴിയണം. സലാം അതിന്റെ പവിത്രതയോടെ പറയാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.