17 Thursday
April 2025
2025 April 17
1446 Chawwâl 18

മുഴുവന്‍ പൗരന്മാരും മടങ്ങുന്നത് വരെ സൈന്യം അഫ്ഗാനില്‍ തുടരും – യു എസ്


അഫ്ഗാനിസ്താനില്‍ നിന്നു മുഴുവന്‍ അമേരിക്കക്കാരും മടങ്ങുന്നത് വരെ തങ്ങളുടെ സൈന്യം അവിടെ തുടരുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയില്‍ നിന്ന് ആഗസ്ത് 31-നുള്ളില്‍ മുഴുവന്‍ സേനയെയും പിന്‍വലിക്കുമെന്ന് നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചാലും അഫ്ഗാനിലുള്ള മുഴുവന്‍ യു എസ് പൗരന്മാരെയും തിരികെയെത്തിച്ചാല്‍ മാത്രമേ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുകയുള്ളൂവെന്നുംബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അയ്യായിരം പേരെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും യു എസ് രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ചിലയാളുകളെ വിമാനത്താവളത്തില്‍ എത്തുന്നത് താലിബാന്‍ തടഞ്ഞിരുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ കാബൂളിലെ നഗരമായ ജലാലാബാദില്‍ ജനങ്ങള്‍ താലിബാന്‍ പതാക മാറ്റി അഫ്ഗാന്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും താലിബാന്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Back to Top