22 Sunday
December 2024
2024 December 22
1446 Joumada II 20

സൈനിക ചടങ്ങില്‍ പ്രസംഗിക്കവേ നെതന്യാഹുവിന് കൂക്കിവിളി


തെക്കന്‍ ഇസ്രായേലില്‍ നടന്ന സൈനിക ബിരുദദാനച്ചടങ്ങിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് കൂക്കിവിളി. പ്രസംഗത്തിനിടെ ‘ഗസ്സ യുദ്ധം തുടരും’ എന്ന് പറഞ്ഞപ്പോഴാണ് നാണക്കേടെന്ന് വിളിച്ചുപറഞ്ഞ് ശ്രോതാക്കള്‍ പ്രസംഗം തടസ്സപ്പെടുത്തിയത്. ”(ഗസ്സ) യുദ്ധം എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ രണ്ട് വാക്കുകളില്‍ ഉത്തരം നല്‍കുന്നു: വിജയം വരെ. എത്ര സമയമെടുത്താലും വിജയം വരെ” -എന്ന് നെതന്യാഹു പറഞ്ഞ ഉടനെയായിരുന്നു സദസ്സില്‍നിന്ന് കൂക്കി വിളി ഉയര്‍ന്നതെന്ന് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ‘തൂഫാനുല്‍ അഖ്‌സ’ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അന്നത്തെ സുരക്ഷാ വീഴ്ചയെ കുറിച്ച് താനും നെതന്യാഹുവും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആവശ്യമാണെന്നാണ് ഗാലന്റ് പറഞ്ഞത്.

Back to Top