20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

സാഹിബ്

മലയാളത്തിലിനിയേതു
കവിയുണ്ട് പാടാനബ്ദുറഹ്‌മാന്റെ ചരിതം.
അടുത്തറിഞ്ഞവര്‍ക്കുണ്ടോ കഴിയുന്നു
പാടിപ്പുകഴ്ത്താതിരിക്കാനാ മഹനീയ ജീവിതം.

കൊടുങ്ങല്ലൂരില്‍ ജനിച്ചവന്‍,
പഠിക്കാനേറെ മിടുക്കന്‍.
പഠനം പാതിയില്‍ നിര്‍ത്തി,
ജന്മനാടിനായി സധൈര്യം പോരാടി.

തൂലിക ആയുധമാക്കി,
അല്‍അമീനായി തിളങ്ങി വിളങ്ങി.
കേരളത്തിന്‍ വീരപുത്രനായി,
പതിനായിരങ്ങള്‍ക്ക് സാഹിബായി.

മലബാറിന്‍ മാപ്പിള മക്കളെ,
പിടിച്ചന്തമാനിലാക്കിയ
വെള്ളപ്പടയുടെ നേരിലായി
മുഷ്ടി ചുരുട്ടി ധീരനായി.

മാപ്പിള മലയാളമേ,
ദേശീയതയുടെ നൂലിനാല്‍,
കോര്‍ത്തിണക്കി സജ്ജമാക്കി,
പോര്‍ക്കളത്തിലെ ധീരരാക്കി.

ഹിന്ദു മുസ്‌ലിം വിഭജനം,
സ്വപ്‌നം കണ്ടൊരു ബ്രിട്ടനെ,
നിരാശരാക്കി മടക്കുവാന്‍
സമുദായമൈത്രി ദൂതനായി.

കവി പാടിയതേറ്റു പാടട്ടെ
സാഹിബേ…
മംഗളാത്മനേ
മുഹമ്മദബ്ദുറഹ്‌മാനേ…

Back to Top