സഹായി ട്രസ്റ്റ് കിറ്റുകള്‍ കൈമാറി
കണ്ണൂര്‍: ഐ എസ് എം കണ്ണൂര്‍ ജില്ല സമിതിയുടെ കീഴിലുള്ള സഹായി ചാരിറ്റബള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോവിഡില്‍ വിഷമമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകളും കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. പെരുന്നാള്‍ കിറ്റ് വിതരണം ട്രസ്റ്റ് കണ്‍വീനര്‍ നൗഷാദ് വളപട്ടണത്തിന് നല്‍കി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെ. മേയര്‍ കെ ശബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് റാഫി, ഇബ്‌റാഹിം തളിപ്പറമ്പ് നേതൃത്വം നല്‍കി.
ഭക്ഷ്യ കിറ്റ് വിതരണോല്‍ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ വാര്‍ഡ് കൗണ്‍സിലര്‍ മുസ്‌ലിഹ് മഠത്തിലിന് നല്‍കി നിര്‍വഹിച്ചു. കോര്‍പറേഷന്‍ ഡെ. മേയര്‍ കെ ശബീന ടീച്ചര്‍, കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, സഹായി ചാരിറ്റബള്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ നൗഷാദ് വളപട്ടണം, ഐ എസ് എം ജില്ല സെക്രട്ടറി കെ പി എം റാഫി, ഇബ്‌റാഹിം തളിപ്പറമ്പ, സി വി മുഹമ്മദലി, യാസര്‍ അറഫാത്ത്, അബ്ദുല്‍ഗഫൂര്‍ പങ്കെടുത്തു.