15 Wednesday
January 2025
2025 January 15
1446 Rajab 15

സാദരം പദ്ധതി: എം എസ് എം നൂറ് അധ്യാപകരെ ആദരിച്ചു

മലപ്പുറം: ഒക്ടോബര്‍ ഒന്നിന് മലപ്പുറത്ത് നടക്കുന്ന എം എസ് എം ജില്ലാ വിദ്യാര്‍ത്ഥി സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകദിനത്തില്‍ ജില്ലയിലെ നൂറോളം അധ്യാപകരെ എം എസ് എം ആദരിച്ചു.
‘സാദരം’ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ജ്യോതിശാസ്ത്ര പ്രചാരകനുമായ ഇല്യാസ് പെരിമ്പലത്തെ ആദരിച്ച് എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹബീബ് കാട്ടുമുണ്ട, അന്‍ജിദ് അരിപ്ര, ശബ്‌ലാന്‍ മങ്കട പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ചടങ്ങുകള്‍ക്ക് എം എസ് എം ജില്ലാ, മണ്ഡലം, ശാഖാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Back to Top