23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

പ്രധാനാധ്യാപക ശില്‍പശാല


മഞ്ചേരി: മദ്‌റസകളും മതപാഠശാലകളും സാമൂഹിക മുന്നേറ്റത്തിന്റെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കണമെന്ന് മലപ്പുറം ജില്ലാ സി ഐ ഇ ആര്‍ പ്രധാനാധ്യാപക ശില്‍പശാല ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി സി അബ്ദുറഹ്‌മാന്‍, ഇബ്‌റാഹിം പാലത്ത്, കെ അബ്ദുല്‍അസീസ്, എം കെ ബഷീര്‍, ശാക്കിര്‍ബാബു കുനിയില്‍, എം പി അബ്ദുല്‍കരീം സുല്ലമി പ്രസംഗിച്ചു. കെ കെ മുഹമ്മദ് അന്‍സാരി, മുസ്തഫ മൗലവി അകമ്പാടം, എ പി അലിക്കുട്ടി, വി സി സക്കീര്‍ ഹുസൈന്‍, കെ മുസ്തഫ, അബ്ദുല്‍ ജബ്ബാര്‍ കാട്ടുമുണ്ട, ജാഫര്‍ മൗലവി കൂട്ടില്‍, സനിയ വണ്ടൂര്‍, റജീന നിലമ്പൂര്‍, മുജീബ് ചെങ്ങര, സുനീര്‍ പന്തലിങ്ങല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x