‘റുവാണ്ടയിലേക്ക് വരൂ’; ഹിജാബണിഞ്ഞ യുവതിയുടെ പ്രൊമോ വീഡിയോയുമായി ബ്രിട്ടന്‍
രാജ്യത്തെ കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്ന പ്രമോ വീഡിയോ പുറത്തിറക്കി ബ്രിട്ടന്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് റിപബ്ലിക് ഓഫ് റുവാണ്ട. റുവാണ്ടയിലെ കുടിയേറ്റക്കാരി സനയാണ് വീഡിയോയില്‍ സംസാരിക്കുന്നത്: ”ഇവിടെയുള്ളത് വൃത്തിയുള്ളതും സുരക്ഷിതവുമായ ഒരു രാജ്യമാണ്. കുടിയേറ്റക്കാര്‍ക്ക് ഭരണകൂടം ഏറ്റവും ആദരവോടെ സൗകര്യങ്ങള്‍ ഒരുക്കുന്നു. സാധാരണ ആഫ്രിക്കയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ വരുന്ന ചോദ്യം അവിടം സുരക്ഷിതമാണോ അല്ലയോ എന്നതാണ്. അതിന്റെ ഉത്തരം ‘അതെ’ എന്നാണ്- വീഡിയോയില്‍ സന പറയുന്നു. അനധികൃത കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും ബ്രിട്ടനില്‍ നിന്ന് റുവാണ്ടയിലേക്ക് മാറ്റുന്നതിന് 2021 ഏപ്രിലിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ റുവാണ്ടയുമായി കരാറിലെത്തുന്നത്. അഞ്ച് വര്‍ഷത്തെ പരീക്ഷണാത്മക പദ്ധതിയാണിത്. പകരം, ബ്രിട്ടീഷ് സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണ (ഏകദേശം 146.5 മില്യണ്‍ യുഎസ് ഡോളര്‍) റുവാണ്ടക്ക് ലഭിക്കും.