26 Thursday
March 2026
2026 March 26
1447 Chawwâl 7

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കും: ഉര്‍ദുഗാന്‍


റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍. നയതന്ത്രത്തിലൂടെ ഇരുവിഭാഗവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ തുര്‍ക്കി സന്നദ്ധമാണ്. രണ്ട് രാഷ്ട്രനേതാക്കളെയും കൂടിക്കാഴ്ചയ്ക്കായി തുര്‍ക്കിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉര്‍ദുഗാന്‍, സെലന്‍സ്‌കി, യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എന്നിവര്‍ യുക്രെയ്‌നിയന്‍ നഗരമായ ലിവിവില്‍ ഒത്തുകൂടിയിരുന്നു. യുദ്ധം ആരംഭിച്ചതു മുതല്‍ സെലന്‍സ്‌കിയുമായും പുടിനുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സപ്തംബറില്‍ നടക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിയില്‍ തുര്‍ക്കി ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to Top