5 Friday
December 2025
2025 December 5
1447 Joumada II 14

ബഹിരാകാശം, യുദ്ധക്കപ്പല്‍, അന്തര്‍വാഹിനി; റഷ്യയുമായി സഹകരിച്ച് തുര്‍ക്കി


ജെറ്റ് എന്‍ജിനുകള്‍, ബഹിരാകാശം, യുദ്ധക്കപ്പലുകള്‍,അന്തര്‍വാഹിനി എന്നിവയുടെ നിര്‍മാണത്തിന് റഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങി തുര്‍ക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ തീരദേശ പട്ടണമായ സോചിയില്‍ വെച്ചാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമായും പ്രതിരോധ, സൈനിക മേഖലയില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് ഉര്‍ദുഗാന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടാമത്തെയും മൂന്നാമത്തെയും ആണവ റിയാക്ടര്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും തെക്കന്‍ തുര്‍ക്കിയില്‍ റഷ്യ ഇതിനകം നിര്‍മ്മിച്ച അക്കുയു ആണവ റിയാക്ടറിനെ പരാമര്‍ശിച്ചുകൊണ്ട് ഉര്‍ദുഗാന്‍ പറഞ്ഞു. യു എസിന്റെ ഉപരോധ ഭീഷണി ഉണ്ടായിരുന്നിട്ടും, റഷ്യയുടെ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ രണ്ടാം റൗണ്ട് ശേഖരം വാങ്ങാനുള്ള പദ്ധതിയില്‍ നിന്ന് തുര്‍ക്കി പിന്മാറില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Back to Top