26 Thursday
March 2026
2026 March 26
1447 Chawwâl 7

റഷ്യ, ചൈന സൈനിക സഹകരണം ശക്തിപ്പെടുത്തും


ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ മോസ്‌കോയിലേക്കു ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ചൈനയുമായി സൈനിക മേഖലയിലടക്കം സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിടുന്നതായി പുടിന്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തെയും പ്രകോപനത്തെയും നേരിടുന്നതില്‍ മോസ്‌കോയും ബെയ്ജിങ്ങും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ‘പ്രിയ സുഹൃത്ത് അടുത്ത വസന്തത്തില്‍ മോസ്‌കോ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘര്‍ഷഭരിതമായ ആഗോള രാഷ്ട്രീയ സാഹചര്യത്തി ല്‍ ചൈനീസ്, റഷ്യന്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരുകയാണ്. സമാന വീക്ഷണമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളത്. ചൈനയുമായുള്ള വ്യാപാരം 200 ശതകോടി ഡോളറിലെത്തിക്കും. ഇത് നേരത്തേ ആസൂത്രണം ചെയ്തതിനേക്കാള്‍ കൂടുതലാണ്’ -പുടിന്‍ പറഞ്ഞു.

Back to Top