6 Saturday
December 2025
2025 December 6
1447 Joumada II 15

ആര്‍ എസ് എസിനെ പ്രതിരോധിക്കണം അമേരിക്കയില്‍ വന്‍ പ്രതിഷേധം


ആര്‍ എസ് എസിന്റെ അമേരിക്കന്‍ ഘടകമായ എച്ച് എസ് എസിനെ (ഹിന്ദു സ്വയംസേവക് സംഘ്) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യു എസില്‍ വന്‍ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് സിഖുകാരും മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും പ്രതിഷേധ സംഗമം നടത്തിയത്. ആര്‍ എസ് എസിനെയും എച്ച് എസ് എസിനെയും പ്രതിരോധിക്കുക എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഇതിന്റെ വീഡിയോയും ട്വിറ്ററില്‍ വന്നിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ പീറ്റര്‍ ഫ്രെഡറിക് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. നൂറുകണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. കാലിഫോര്‍ണിയയിലെ മാന്റീക്ക നഗരസഭാ കൗണ്‍സില്‍ യോഗത്തിനു പുറത്തായിരുന്നു പ്രതിഷേധം. ഇന്ത്യക്കാരും നാട്ടുകാരുമടക്കം ധാരാളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Back to Top