8 Saturday
March 2025
2025 March 8
1446 Ramadân 8

റോഹിങ്ക്യകള്‍ക്കെതിരെ വിദ്വേഷ പ്രസ്താവന: ബുദ്ധസന്യാസിക്ക് അവാര്‍ഡ്


മുസ്‌ലിം വിദ്വേഷത്തിന് ആഹ്വാനം ചെയ്ത തീവ്ര ബുദ്ധസന്യാസി അഷിന്‍ വിരാതുവിനു പ്രമുഖ ദേശീയ അവാര്‍ഡ്. മ്യാന്‍മര്‍ യൂണിയന്റെ നന്‍മയ്ക്കു വേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് ‘തിരി പ്യാന്‍ചി’ ബഹുമതി അഷിന്‍ വിരാതുവിന് നല്‍കുന്നതായി രാജ്യത്തെ സൈനിക ഭരണകൂടം അറിയിച്ചു. രാജ്യം ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൈനിക ഭരണകൂടം വിരാതുവിനെ ആദരിച്ചത്. തീവ്ര ദേശീയവാദിയായ വിരാതു ബുദ്ധഭീകരതയുടെ മുഖമെന്ന നിലയില്‍ കുപ്രസിദ്ധനാണ്. 2013ല്‍ ‘ബുദ്ധതീവ്രവാദത്തിന്റെ മുഖം’ എന്ന തലക്കെട്ടില്‍ വിരാതുവിന്റെ ചിത്രം ടൈം മാഗസിന്‍ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചിരുന്നു. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കച്ചവട സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് വിരാതു ആഹ്വാനം ചെയ്തിരുന്നു.

Back to Top