റിയാസ് മൗലവി വധക്കേസ് വിധി ; നീതിന്യായ വ്യവസ്ഥയിലെ വിശ്വാസ്യം നഷ്ടമാക്കുന്നത് : ഐ എസ് എം
കണ്ണൂര്‍ : പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതര വീഴ്ചയില്‍ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട വിധി നീതിന്യായ വ്യവസ്ഥയിലെ വിശ്വാസ്യം നഷ്ടപ്പെടുത്തുന്നതെന്ന് ഐ എസ് എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. നീതി നിഷേധമാണുണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ ഇത് ഗൗരവമായി കാണണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മതേതര ഇന്ത്യയെ വീണ്ടെടുക്കുന്നതിന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റാഫി തളിപ്പറമ്പ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഹദ് ഇരിക്കൂര്‍, റബീഹ് മാട്ടൂല്‍, അനസ് തളിപ്പറമ്പ, ഇസ്മാഈല്‍ ചമ്പാട്, ഇജാസ് ഇരിണാവ് സംസാരിച്ചു.