1 Tuesday
July 2025
2025 July 1
1447 Mouharrem 5

മതാത്മകത മാനസികാരോഗ്യത്തിന്റെ അനിവാര്യഘടകം

ഡോ. ഉസ്മാന്‍ ഒമര്‍, ഡോ. ഫറാ ഇസ്‌ലാം


മതബോധവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും അനുയായികള്‍ക്ക് ജീവിതത്തിന് വ്യക്തമായ ലക്ഷ്യം നല്‍കുന്നു. ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാവുക എന്നത് മാനസികാരോഗ്യത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. അര്‍ഥവും ലക്ഷ്യവും പല തരത്തില്‍ തേടിപ്പിടിക്കാമെങ്കിലും, ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നാം നേരിടുന്ന അസ്തിത്വപരമായ ചോദ്യങ്ങള്‍ക്ക് ഇസ്‌ലാം മാത്രമാണ് പൂര്‍ണമായ ഉത്തരം നല്‍കുന്നത്. അതുമാത്രമല്ല, ആത്മീയവും മാനസികവുമായ പിന്‍വലിയല്‍, അസ്ഥിരമായ സഹിഷ്ണുതാ മനോഭാവം, മറ്റു ഗുണങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇസ്‌ലാമിക പാരമ്പര്യം എന്നിവയില്‍ ധാരാളമായുണ്ട്. സൂറത്തു ത്വാഹായില്‍ ”നാം നിങ്ങളുടെ മേല്‍ ഖുര്‍ആന്‍ അവതരിപ്പിച്ചത് ബുദ്ധിമുട്ടുണ്ടാക്കാന്‍ വേണ്ടിയല്ല” എന്ന് പറയുന്നുണ്ട്. അതു പ്രകാരം അല്ലാഹു ആശ്വാസവും എളുപ്പവും നല്‍കുന്നതിനു വേണ്ടിയാണ് ഖുര്‍ആന്‍ ഇറക്കിത്തന്നിട്ടുള്ളത്. ഈ ഒരു കാര്യമാണ് ഖുര്‍ ആനിനെ മുസ്‌ലിം മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ചര്‍ച്ചാകേന്ദ്രമായി നിര്‍ത്തുന്നത്.
പ്രവാചകന്‍ മുഹമ്മദ് നബിയും മാനസികാരോഗ്യത്തിനായി അല്ലാഹുവിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നുണ്ട്. അദ്ദേഹം പറയുകയുണ്ടായി: ”ഈ ലോകത്തും പരലോകത്തും നന്മയും പാപമോചനവും നല്‍കാന്‍ നിങ്ങള്‍ നാഥനോട് തേടുക. നിങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും പാപമോചനവും നന്മയും ലഭിച്ചുകഴിഞ്ഞെന്നാല്‍ നിങ്ങള്‍ വിജയിച്ചു.” അല്ലാഹുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവിനെ കുറയ്ക്കുന്ന ശാരീരികമോ മാനസികമോ ആയ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ഇസ്‌ലാം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഭക്ഷണം മുമ്പിലെത്തിയതിനു ശേഷമോ വിശ്രമം അനിവാര്യമായ ഘട്ടങ്ങളിലോ നമസ്‌കാരത്തിനു നില്‍ക്കരുതെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. ശാരീരിക അനിവാര്യതകളായ ഭോജനവും വിസര്‍ജനവുമെല്ലാം നമ്മുടെ പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ നിന്ന് മനസ്സിനെ തെറ്റിക്കും എന്നതിനാലാണിത്. നമ്മുടെ പ്രാര്‍ഥനയുടെ ഉല്‍കൃഷ്ടതയെ അത് ബാധിക്കും. നാം ശാരീരിക സന്തുലിതാവസ്ഥയിലല്ലാത്തപ്പോള്‍ മതപരമായ അനുഷ്ഠാനങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുകയാണെങ്കില്‍, ആഴത്തിലുള്ള ആത്മീയ ശ്രദ്ധ (ഖുശൂഅ്) സുഗമമാക്കുന്ന ആരോഗ്യകരമായ മാനസികാവസ്ഥയിലായിരിക്കേണ്ടത് എത്ര പ്രധാനമാണ്?
നമുക്ക് എന്ത് അസുഖമുണ്ടായാലും ഹലാലായ ചികിത്സ തേടാനാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും ഇതില്‍ ഉള്‍പ്പെടുന്നു. ഖുര്‍ആനും സുന്നത്തും കൂടാതെ, ആത്മാവിന്റെ ശുദ്ധീകരണത്തെക്കുറിച്ചുള്ള ക്ലാസിക്കല്‍ സാഹിത്യത്തിന്റെ മുഴുവന്‍ വിഭാഗങ്ങളും (തസ്‌കിയത്തുന്നഫ്‌സ്), ഇസ്‌ലാമിക മനഃശാസ്ത്രം (ഇല്‍മുന്നഫ്സ്), ദൈവശാസ്ത്രം തുടങ്ങിയവയൊക്കെ ഈ ജീവിതത്തിലെയും മരണാനന്തര ജീവിതത്തിലെയും സംതൃപ്തിയുടെ ടെലിയോളജിക്കല്‍, സൈക്കോ സ്പിരിച്വല്‍ മാനങ്ങളെ അഭിസംബോധന ചെയ്യുന്നു. ഉദാഹരണത്തിന്, ക്ലാസിക്കല്‍ പണ്ഡിതനായ അല്‍ബാല്‍ഖി വിഷാദവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള മാനസിക വൈകല്യങ്ങളെക്കുറിച്ചും അവയുടെ വൈദ്യശാസ്ത്രപരവും മതപരവുമായ ചികിത്സകളെക്കുറിച്ചും വിപുലമായി എഴുതിയിട്ടുണ്ട്.
കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സി ബി ടി), മനഃശാസ്ത്രപരമായ വഴക്കം വര്‍ധിപ്പിക്കുന്നതിനും വികാരങ്ങളുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും ധാരണാ വികലതകള്‍ മാറ്റുന്നതിനുമുള്ള ഫലപ്രദമായ രീതികളും നടപടിക്രമങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് ഖുര്‍ആനും സുന്നത്തും സുഖപ്രാപ്തിയുടെ അടിസ്ഥാന ഉറവിടമാണെന്നതിനാലും, മതപരതയും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാലും വിശ്വാസം മുസ്‌ലിംകള്‍ക്ക് രോഗശാന്തിയുടെ അനിവാര്യ ഘടകമായി മാറുന്നുണ്ട്.
അല്ലാഹു നമ്മുടെ സ്രഷ്ടാവായതിനാല്‍ തന്നെ, അവന്റെ മാര്‍ഗനിര്‍ദേശം മനുഷ്യന്റെ ഒപ്റ്റിമല്‍ പ്രവര്‍ത്തനത്തെ സുഗമമാക്കും എന്നതാണ് യുക്തിസഹമായ നിഗമനം. ‘സൃഷ്ടിച്ചവന്‍ സൂക്ഷ്മജ്ഞാനിയും അറിവുള്ളവനുമായിരിക്കെ അവന് അറിയില്ലേ’ എന്ന് ആലങ്കാരികമായി ചോദിച്ചുകൊണ്ട് ഖുര്‍ആന്‍ ഈ ആശയം സ്ഥിരീകരിക്കുന്നു. അല്ലാഹു പറയുന്നു: ”വിശ്വസിക്കുകയും അല്ലാഹുവിന്റെ സ്മരണയാല്‍ മനസ്സിന് ആശ്വാസം ലഭിക്കുകയും ചെയ്തവര്‍. നിസ്സംശയം, അല്ലാഹുവെക്കുറിച്ച സ്മരണയാലത്രേ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.”
മാനസികാരോഗ്യത്തിന്റെ മറ്റൊരു പ്രധാന ഘടകം സാ മൂഹികബോധമാണ്. പരസ്പരം ഉത്തരവാദിത്തത്തോടെ ഇടകലര്‍ന്നു ജീവിക്കുന്ന സമുദായം (ഉമ്മത്ത്) എന്ന ഇസ്‌ലാമിക ആശയവുമായി ഇത് യോജിച്ചു വരുന്നുണ്ട്. ഉമ്മത്തുമായി പൂര്‍ണമായും താദാത്മ്യം പ്രാപിക്കുകയും അതില്‍ ഉള്‍പ്പെടുകയും ചെയ്യുന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന തരത്തിലുള്ള ബന്ധങ്ങളാണിത് എന്ന തോന്നലുണ്ടാക്കുന്നു. വ്യക്തികള്‍ക്കിടയിലും വ്യക്തിക്കുള്ളില്‍ തന്നെയും വെല്ലുവിളികള്‍ അതിജീവിക്കാനായി മാനസികവും ആത്മീയവുമായ ആരോഗ്യം കൈവരുന്നതിന് ആവശ്യമായ ടൂളുകള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്.
മനുഷ്യന്റെ അഭിവൃദ്ധിയുടെ താക്കോല്‍ എന്ന നിലയില്‍ മതത്തെക്കുറിച്ചുള്ള വ്യക്ത്യാധിഷ്ഠിതവും വ്യക്തിപ്രധാനവുമായ സങ്കല്‍പത്തിനു വേണ്ടിയല്ല ഞങ്ങള്‍ വാദിക്കുന്നത്. മറിച്ച്, മനുഷ്യന്റെ കഴിവുകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഇസ്‌ലാമിക ജീവിതരീതിയോടുള്ള പ്രതിബദ്ധത, സാമുദായിക വ്യവഹാരങ്ങളിലെ ഉള്‍ച്ചേരല്‍, മനുഷ്യന്റെ അഭിവൃദ്ധിക്കുള്ള ശരിയായ സാഹചര്യങ്ങള്‍ സുഗമമാക്കുന്ന ന്യായമായ സര്‍ക്കാരുകളുടെ ഭരണം എന്നിവ ആവശ്യമാണ്.

മതാത്മകത
അളക്കുന്നു

മതം എന്നതുകൊണ്ട് നാം കൃത്യമായി എന്താണ് അര്‍ഥമാക്കുന്നത്? ആളുകള്‍ സ്വയം വെളിപ്പെടുത്തുന്ന മതത്തിന്റെ പ്രാധാന്യം, ദൈവത്തിലുള്ള വിശ്വാസം എന്നിങ്ങനെയുള്ള വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഉപരിപ്ലവമോ പരിമിതമോ ആയ വശങ്ങളാല്‍ മതാത്മകത അളക്കാറുണ്ട്. ഈ പരിമിതമായ നിര്‍വചനങ്ങള്‍ മുസ്‌ലിംകള്‍ക്കുള്ള ‘ദീന്‍’ (വിശ്വാസം ഒരു ജീവിതരീതി എന്ന നിലയില്‍) എന്ന ആശയത്തെ ഉള്‍ക്കൊള്ളുന്നില്ല. ഈ പരിമിതമായ വിവരണങ്ങള്‍ മതാത്മകതയ്ക്ക് മാനസികാരോഗ്യത്തിലുള്ള യഥാര്‍ഥ സ്വാധീനത്തെ മറച്ചുവെക്കുകയാണ് ചെയ്യുന്നത്.
വിശ്വാസങ്ങള്‍, മനോഭാവങ്ങള്‍, ആത്മീയ ആചാരങ്ങള്‍, അല്ലാഹുവുമായുള്ള ബന്ധം, സ്ഥാപനപരമായ ബന്ധങ്ങള്‍, സമൂഹത്തിലേക്കുള്ള സംഭാവനകള്‍ എന്നിവ ഉള്‍പ്പെടുന്ന മതാത്മകതയെ സംബന്ധിച്ച ഒരു സര്‍വേ (ആമശെര) നടത്തി ഞങ്ങള്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുകയുണ്ടായി. വിശ്വാസം (ആലഹശലള)െ, അല്ലാഹുവിന്റെ അപ്രതീക്ഷിതമായ വിധിവിലക്കുകളോടുള്ള മനോഭാവം (അേേശൗേറല), ആത്മീയമായ പെരുമാറ്റവും അല്ലാഹുവോടുള്ള ബന്ധവും (ടുശൃശൗേമഹ), സ്ഥാപനകേന്ദ്രീകൃത ബന്ധവും സമുദായ സ്‌നേഹവും (കിേെശൗേശശേീ ിമഹ), സമൂഹത്തിന് അര്‍പ്പിച്ച സംഭാവന (ഇീിൃേശയൗശേീി) എന്നിവയാണ് ആമശെര സര്‍വേ അളന്നത്. വിശ്വാസത്തെക്കുറിച്ചും യഥാര്‍ഥ വഴിയെക്കുറിച്ചുമുള്ള ഒരുപാട് ആയത്തുകളും ഹദീസുകളും പരിശോധിച്ച ശേഷമാണ് ഞങ്ങള്‍ ഇത്തരമൊരു അളവുകോലിലേക്ക് എത്തിയത്.
മാനസികാരോഗ്യം:
എന്താണ്
അര്‍ഥമാക്കുന്നത്?

മതതത്വമെന്നത് വ്യക്തമായ നിര്‍വചനം ആവശ്യമുള്ള ഒരു അസ്പഷ്ടമായ പദമായതുപോലെ, ‘മാനസികാരോഗ്യം’ എന്നത് മനോരോഗ വിദഗ്ധര്‍, രോഗപര്യവേക്ഷകര്‍, മനഃശാസ്ത്രജ്ഞര്‍, മതപണ്ഡിതര്‍ എന്നിവര്‍ വ്യത്യസ്തവും ചിലപ്പോള്‍ അനുപമവുമായ രീതിയില്‍ നിര്‍വചിക്കുന്നു. ഉദാഹരണത്തിന് മാനസിക രോഗം, വൈകാരിക അസ്വസ്ഥത, അസാധാരണമായ പെരുമാറ്റം എന്നിവയുടെ പഠനവും ചികിത്സയുമാണ് സൈക്യാട്രി. തദ്ഫലമായി മനോരോഗ വിദഗ്ധര്‍ പലപ്പോഴും സൈക്കോ പത്തോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വിഷാദവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള മാനസിക രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തെ സൂചിപ്പിക്കുന്നു. നേരെമറിച്ച്, മനഃശാസ്ത്രജ്ഞര്‍ മനഃശാസ്ത്രപരമായ അഭിവൃദ്ധിയും ക്ഷേമവും (അതായത്, പോസിറ്റീവ് സൈക്കോളജി) ഉള്‍പ്പെടുത്താന്‍ ഈ പദം വിപുലീകരിച്ചേക്കാം. അതിനാല്‍, മാനസികാരോഗ്യം മാനസിക വൈകല്യങ്ങളെയും (സൈക്കോ പത്തോളജി) നല്ല മാനസിക ഫലങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയും.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മതത്തെയും മാനസികാരോഗ്യത്തെയും കുറിച്ചുള്ള ഗവേഷണങ്ങള്‍ ക്രമാനുഗതമായി വര്‍ധിച്ചുവരുകയാണ്. മതവിരുദ്ധ പാശ്ചാത്യ അക്കാദമിക വിദഗ്ധര്‍ മതവിശ്വാസം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഊഹിച്ചിട്ടുണ്ടെങ്കിലും, ശാസ്ത്ര ഗ്രന്ഥം മറ്റൊരു കഥ പറയുന്നു. ഭൂരിഭാഗം ഗവേഷണ പഠനങ്ങളും മതബോധവും മാനസികാരോഗ്യവും തമ്മില്‍ നല്ല ബന്ധം കണ്ടെത്തുന്നു (ചില പഠനങ്ങളില്‍ ബന്ധമോ നിഷേധാത്മകമായ ബന്ധമോ ഇല്ലെന്നു കണ്ടെത്തുന്നു). ഈ ഫലങ്ങളുടെ പൊരുത്തക്കേട് ഉണ്ടാകാന്‍ സാധ്യതയുള്ളത് മതവിശ്വാസം അളക്കുന്ന രീതി, മതപരമായ ഗ്രൂപ്പുകള്‍, പഠനവിധേയമായ മാനസികാരോഗ്യ ഫലങ്ങള്‍, അതിന്റെ അളവ് എന്നിവയിലെ വ്യത്യാസങ്ങളില്‍ നിന്നാണ്. ഈ വിഷയത്തിലുള്ള 139 പഠനങ്ങളിലൂടെ കടന്നുപോയ ഗവേഷകര്‍ എങ്ങനെയാണ് മതാത്മകത അളക്കുന്നത് എന്നത് നിഷ്പക്ഷമായ കണ്ടെത്തലുകളെ വിശദീകരിക്കുന്നു എന്ന നിഗമനത്തിലെത്തി.
അപര്യാപ്തമായ അളവുകള്‍ വിശ്വസ്തതയില്ലായ്മയുമായി ചേര്‍ന്നുവരുന്നതാണ്. എന്നിരുന്നാലും ഗവേഷണത്തിന്റെ ഉള്ളടക്കം മതത്തിന്റെ മാനസികാരോഗ്യവുമായുള്ള പോസിറ്റീവായ ബന്ധത്തെ അടിവരയിടുന്നുണ്ട്. സൈക്കോ പത്തോളജി, പോസിറ്റീവ് സൈക്കോളജി എന്നിവയുമായുള്ള മതബോധത്തിന്റെ ബന്ധം വെവ്വേറെ അന്വേഷിക്കുന്നത് ഉപയോഗപ്രദമാണെന്ന് ഞങ്ങള്‍ കരുതുന്നു. എങ്ങനെയാണ് മതാത്മകത രണ്ടിനെയും മാനസിക രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതെന്നും മാനസികാഭിവൃദ്ധിക്ക് പ്രോത്സാഹനമാകുന്നതെന്നും മനസ്സിലാക്കാന്‍ ഈ വര്‍ഗീകരണം സഹായകമാകും.

വിവ. ഷബീര്‍ രാരങ്ങോത്ത്‌

Back to Top