25 Sunday
January 2026
2026 January 25
1447 Chabân 6

റയ്യാന്റെ മരണം പ്രതിഷേധം ശക്തമാകുന്നു


കുഞ്ഞു റയ്യാന്റെ മരണം അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ഇസ്‌റാഈല്‍ സൈന്യം പിന്തുടര്‍ന്നതിനാല്‍ ഭയപ്പെട്ട് ഓടിയതിനെ തുടര്‍ന്നാണ് ഏഴു വയസ്സുകാരനായ റയ്യാന്‍ സുലൈമാന്‍ മരണപ്പെട്ടത്. റയ്യാന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേല്‍ സൈന്യം ബെത്‌ലഹേമിനു തെക്കുള്ള മേഖലയിലെ വീടുകളില്‍ അതിക്രമിച്ചു കയറിയ നടപടിയെ തുടര്‍ന്നാണ് റയ്യാന്‍ സുലൈമാന്‍ മരണപ്പെട്ടത്. കുഞ്ഞു റയ്യാന്‍ മരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സമഗ്രവും അടിയന്തരവുമായ അന്വേഷണം നടത്തണമെന്ന് യു എസ് ആവശ്യപ്പെട്ടു. ഇസ്രായേല്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് തങ്ങളുടെ രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ തഖൂഅ് പട്ടണത്തിലെ വീട്ടിലേക്ക് സൈന്യം അതിക്രമിച്ചു കയറിയതായി റയ്യാന്റെ കുടുംബം പറഞ്ഞു. മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം മദ്‌റസയില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ അധിനിവേശ സൈന്യം പിന്തുടര്‍ന്നു. ഭയത്താല്‍ മരിക്കുന്നതുവരെ സൈനികരിലൊരാള്‍ റയ്യാന്റെ പിന്നാലെ ഓടിയതായി പിതാവ് യാസിര്‍ പറഞ്ഞു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Back to Top