14 Wednesday
January 2026
2026 January 14
1447 Rajab 25

രാഷ്ട്രീയ താല്പര്യങ്ങളുടെ പേരില്‍ രാജ്യത്തെ തന്നെ തകര്‍ക്കരുത് – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഭരണ പരിഷ്‌കാര നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യുട്ടീവ് മീറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ ഓരോ പൗരനും നെഞ്ചോട് ചേര്‍ത്തുപിടിച്ച ഇന്ത്യയെന്ന അഭിമാന നാമം കേവലം രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ മാറ്റാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാവതല്ല. ഇന്ത്യ എന്നു പേരു മാറ്റം രാജ്യത്തെ സര്‍വതലങ്ങളിലും പിന്നോട്ട് വലിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.
ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന പരിഷ്‌കാരം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെയും ഫെഡറലിസത്തെയും ഇല്ലായ്മ ചെയ്യുന്നതാണ്. ഭരണഘടനാ മൂല്യങ്ങളെ പോലും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ പൊറുപ്പിക്കാവതല്ല. പ്രതിപക്ഷ കക്ഷികളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാതെ വരുമ്പോള്‍ രാജ്യത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന തികഞ്ഞ അസംബന്ധമാണിതെന്ന് യോഗം വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സംഘാടനാ റിപ്പോര്‍ട്ട് എന്‍ എം അബ്ദുല്‍ജലീലും സാമ്പത്തിക റിപ്പോര്‍ട്ട് ബി പി എ ഗഫൂറും സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തന പരിപാടികള്‍ ഫൈസല്‍ നന്മണ്ടയും പ്രോഗ്രാം പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡോ. അനസ് കടലുണ്ടിയും അവതരിപ്പിച്ചു. പി പി ഖാലിദ്, എം അഹ്്മദ്കുട്ടി മദനി, പി അബ്ദുല്‍അലി മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ എല്‍ പി ഹാരിസ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി സകരിയ്യ, കെ പി അബ്ദുറഹിമാന്‍, എം ടി മനാഫ്, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ഇസ്മാഈല്‍ കരിയാട്, വി സി മറിയക്കുട്ടി സുല്ലമിയ്യ, ശഹീല്‍ പാറന്നൂര്‍, അഫ്‌നിദ പുളിക്കല്‍ എന്നിവര്‍ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പി ടി അബ്ദുല്‍ മജീദ് സുല്ലമി (കോഴിക്കോട് സൗത്ത്), കെ എം മുസ്തഫ (എറണാകുളം), അബ്ദുല്‍കരീം സുല്ലമി (മലപ്പുറം ഈസ്റ്റ്), ബഷീര്‍ ഫാറൂഖി (ഇടുക്കി), എ ടി ഹസന്‍ മദനി (മലപ്പുറം വെസ്റ്റ്), അബ്ദുസ്സലാം മുട്ടില്‍ (വയനാട്), എ പി നൗഷാദ് (ആലപ്പുഴ), കാസിം മാസ്റ്റര്‍ (കോഴിക്കോട് നോര്‍ത്ത്), പി എം അബ്ദുറഊഫ് മദനി (കാസര്‍കോഡ്), കുഞ്ഞുമോന്‍ (കൊല്ലം), ഡോ. അബ്ദുല്‍ ജലീല്‍ (പാലക്കാട്), എം കെ ശാക്കിര്‍, ശാക്കിര്‍ ബാബു കുനിയില്‍, എഞ്ചിനീയര്‍ അബ്ദുല്‍കരീം, സി എ സഈദ് ഫാറൂഖി ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ സമാപനം പ്രസംഗം നടത്തി.

Back to Top