23 Monday
December 2024
2024 December 23
1446 Joumada II 21

രാസായുധം നശിപ്പിച്ചെന്ന് യു എസ്


അവസാനത്തെ രാസായുധവും നശിപ്പിച്ചെന്ന് അറിയിച്ച് യു എസ്. ഒന്നാം ലോക മഹായുദ്ധം മുതല്‍ ഉപയോഗിച്ചിരുന്ന രാസായുദ്ധങ്ങളാണ് യു എസ് നശിപ്പിച്ചത്. ഇതോടെ 10 വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് അന്ത്യമാവുന്നത്. 30,000 ടണ്‍ ആയുധങ്ങളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആയിരക്കണക്കിന് യു എസ് പൗരന്‍മാര്‍ രാസായുധങ്ങള്‍ നശിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ യു എസ് പ്രധാനപ്പെട്ടൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സപ്തംബര്‍ 30നകം രാസായുധങ്ങള്‍ നശിപ്പിക്കുകയായിരുന്നു യു എസ് ലക്ഷ്യം. 193 രാജ്യങ്ങള്‍ ഒപ്പുവെച്ച് രാസായുധ കണ്‍വെന്‍ഷനിലാണ് ലോകത്ത് നിന്നും ഇത്തരം ആയുധങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. 1997ലാണ് കണ്‍വെന്‍ഷന്‍ നടന്നത്. ഒന്നാം ലോകമഹായുദ്ധത്തിലാണ് രാസായുധങ്ങള്‍ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.

Back to Top