3 Tuesday
December 2024
2024 December 3
1446 Joumada II 1

വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കണം


രണ്ടത്താണി: നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര യാത്രാസൗകര്യം ഉറപ്പു വരുത്താന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഇസ്‌ലാഹി ഫാമിലി മീറ്റ് ആവശ്യപ്പെട്ടു. ബസ് റൂട്ടുകള്‍ പലതും വെട്ടിക്കുറച്ചതിനാല്‍ ഗ്രാമങ്ങളില്‍ യാത്രാ ദുരിതമുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ കൂടി ലഭ്യമാകാതെ വരുന്നതോടെ യാത്രാ ക്ലേശം ഇരട്ടിക്കും. ഫല പ്രദമായപരിഹാരമുണ്ടാക്കാന്‍ സത്വര ഇടപെടല്‍ വേണം.
രണ്ടത്താണിയില്‍ നടന്ന ഇസ്‌ലാഹി ഫാമിലി മീറ്റ് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി. സുഹൈല്‍ സാബിര്‍, ഇബ്‌റാഹിം അന്‍സാരി, ലുഖ്മാന്‍ പോത്തുകല്ല് പ്രസംഗിച്ചു.
ഭാരവാഹികളായി എം. അബ്ദുന്നാസര്‍, ടി പി അബ്ദുലത്തീഫ്, കല്ലന്‍ മൊയ്തീന്‍ കുട്ടി എന്നിവരെയും എം ജി എം ഭാരവാഹികളായി അമീന, സുലൈഖ, നസീറ എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

Back to Top