9 Friday
January 2026
2026 January 9
1447 Rajab 20

റമദാന്‍ മഴ

ജംഷിദ് നരിക്കുനി


നിത്യ വസന്തം പൊഴിക്കും
നിലാവിന്‍ പൊന്‍ചന്ദ്രികേ
നിത്യാനന്ദ മിഴികളെ
തലോടും പൊന്‍ചാരുതേ
നിശ്വാസത്തിലുണരുന്ന
ഹൃദയഗീതികള്‍
നിന്നെ പുണരുന്നു
ഭക്തിസാന്ദ്രമായ്

പുണ്യം പെയ്യുന്ന
ഖദ്‌റിന്റെ രാവിലുദിക്കും
മാലാഖയെപ്പോലെ നീ
ചൂടുന്നു മന്ദഹാസം

നൂറുമേനി വിള തരും
കതിരുകളായിരമതിലധികം
പതിരുകളില്ലാതെ കാക്കണം
മലര്‍ക്കെ തുറന്നിടും പറുദീസകള്‍

പുതുമഴ പെയ്തു തീര്‍ത്ത
കുളിര്‍വെള്ളച്ചാലിലെ
പരല്‍മീന്‍ പോലെ
തുള്ളിത്തുടിക്കുന്നു ഉള്ളകം

മാന്ത്രിക മഴനാരുകള്‍
മുത്തം വെച്ചിടും
പകലന്തികള്‍
പുണരുന്നു പ്രണയം
നിത്യ വസന്തമേ

Back to Top