രാമക്ഷേത്രം മുഖംമൂടിയഴിക്കാന്‍ നിര്‍ബന്ധിതമാകുന്നു
ആശിഖ്
ബാബരി മസ്ജിദ് തകര്‍ത്ത് അതിനു മുകളില്‍ അന്യായമായി ക്ഷേത്രം പണിത് അതില്‍ പ്രതിഷ്ഠ നടത്താനുള്ള തയ്യാറെടുപ്പിലാണ് സഘ്പരിവാര്‍. ഒരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയുടെ ആരാധനാകേന്ദ്രം തകര്‍ത്ത് വിശ്വാസം സ്ഥാപിക്കുന്നതില്‍ ആഹ്ലാദമനുഭവപ്പെടില്ല. അത്തരം ആഹ്ലാദമനുഭവിക്കുന്നവര്‍ അത്രമേല്‍ വിഷം പേറുന്നവരായിരിക്കും. ബാബരി നിന്ന സ്ഥലം രാമജന്മ ഭൂമിയായി പ്രഖ്യാപിച്ച് ക്ഷേത്രമുയര്‍ത്തിയ ശേഷം മാന്യരെന്നു കരുതിയ പലരുടേയും മുഖംമൂടി അഴിഞ്ഞു വീണിട്ടുണ്ട്. മൂര്‍ത്തി പ്രതിഷ്ഠാ സമയം പ്രഖ്യാപിച്ചും പ്രാര്‍ഥനാമന്ത്രങ്ങള്‍ ഓര്‍മപ്പെടുത്തിയും ഈ വര്‍ഗീയ ഭവനത്തിനു മേലുള്ള ഇഷ്ടം വെളിവാക്കി അവര്‍ സ്വയം തങ്ങളുടെ വര്‍ഗീയ മുഖം അനാവരണം ചെയ്യുകയാണ്. ഈ വെളിപ്പെടലുകള്‍ തന്നെയാവും നീതി. ഈ കെട്ടകാലത്ത് ശത്രുക്കള്‍ വെളിപ്പെടുന്നു എന്നതും പ്രതീക്ഷാനിര്‍ഭരമാണല്ലോ.