10 Tuesday
December 2024
2024 December 10
1446 Joumada II 8

റമദാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇസ്രായേല്‍ അംഗീകരിച്ചതായി ബൈഡന്‍


റമദാനില്‍ ഇസ്രായേല്‍ ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിന് അടുത്തെത്തിയെന്നും ഈയാഴ്ചയുടെ അവസാനം വെടിനിര്‍ത്തല്‍ കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡന്‍ പറഞ്ഞു. ഫലസ്തീനിലെ മരണനിരക്ക് ഉയര്‍ന്നാല്‍ ലോകത്തിന്റെ പിന്തുണ നഷ്ടപ്പെട്ടേക്കുമെന്ന് ഇസ്രായേല്‍ ഭയക്കുന്നതായും ബൈഡന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഒരു ഐസ്‌ക്രീം കടയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 40 ഇസ്രായേല്‍ ബന്ദികള്‍ക്ക് പകരം 400 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാനും ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹമാസിനെതിരായ സൈനിക നടപടികള്‍ തുടങ്ങുന്നതിന് മുന്‍പായി റഫയിലെ മുഴുവന്‍ അഭയാര്‍ത്ഥികളെയും ഒഴിവാക്കുമെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചു.

Back to Top