റമദാന്‍ പ്രഭാഷണം
തളിപ്പറമ്പ: മനുഷ്യജീവിതത്തിന്റെ സകല വഴികളിലും വിശുദ്ധ ഖുര്‍ആന്‍ പ്രകാശം നല്‍കുന്നുണ്ടെന്നും തിന്മയുടെ ഇതളുകളില്‍ നിന്നു സത്യപ്രകാശത്തിലേക്ക് മനുഷ്യരെ ക്ഷണിക്കുന്ന ഈ വേദവെളിച്ചം കിട്ടാന്‍ ഖുര്‍ആന്‍ പഠനം നിത്യ ചര്യയാക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു. തളിപ്പറമ്പില്‍ സംഘടിപ്പിച്ച റമദാന്‍ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി ടി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സി കെ മുഹമ്മദ്, വി സുലൈമാന്‍, കെ ഇബ്‌റാഹീം സംസാരിച്ചു.