രക്തദാന ക്യാമ്പും നേത്രപരിശോധനയും
പെരുമണ്ണ: മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഹെല്‍പിങ് ഹാന്റ്‌സ് കോഴിക്കോട്, ബീച്ച് ആശുപത്രി, ട്രിനിറ്റി ഐ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ പുത്തൂര്‍മഠം ശാഖ ഐ എസ് എം രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും നടത്തി. പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് സി ഉഷ ഉദ്ഘാടനം ചെയ്തു. കെ ഇ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് ഐ അശ്‌റഫ് എടക്കോടന്‍, വാര്‍ഡ് മെമ്പര്‍ സക്കീന കുഴിപ്പള്ളിപൊറ്റ, ഹെല്‍പിങ്ങ് ഹാന്‍സ് കോര്‍ഡിനേറ്റര്‍ സമീര്‍ ഉള്ളശേരിക്കുന്ന്, ബീച്ച് ഹോസ്പിറ്റല്‍ എം ഡി മേരി ട്രെയ്‌സ, അബ്ദുല്‍ഷാഹിം, മുനീര്‍ മാനിശ്ശേരി, അസ്സന്‍കോയ പി ഐ, യു അബ്ദുല്ലത്തീഫ്, കെ ശിഹാബുദ്ദീന്‍, പി കെ മിസ്ഹബ്, കെ പി ഖിലാബ്, ഷഹല്‍ റഹ്മാന്‍ പ്രസംഗിച്ചു.