27 Saturday
July 2024
2024 July 27
1446 Mouharrem 20

രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥി ഇടപെടലുകള്‍ സജീവമാവണം – മന്ത്രി അബ്ദുറഹ്മാന്‍


തിരൂര്‍: ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യന്‍ ജനതയും നേരിടുന്ന പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥി ഇടപെടലുകള്‍ സജീവമാവണമെന്ന് സംസ്ഥാന കായിക, വഖ്ഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. തിരൂര്‍ ടൗണ്‍ഹാളില്‍ നടന്ന എം എസ് എം സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗം മത- രാഷ്ട്രീയ ചിന്തകളാല്‍ മലീമസമാവുകയും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും നിരാകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്ന് രാജ്യത്ത് നിലവിലുണ്ട്. വിദ്യാര്‍ഥികളെ ബോധവത്കരിച്ച് ഇത്തരം ശ്രമങ്ങള്‍ക്കെതിരില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന്ന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറുക്കോളി മൊയ്തീന്‍ എം എല്‍ എ മുഖ്യാതിഥിയായി രുന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ മുഖ്യഭാഷണം നടത്തി. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി ആദില്‍ നസീഫ് മങ്കട പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. ഫൈസല്‍ നന്മണ്ട, ഡോ. ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, ഫിറോസ് കൊച്ചി, റിഹാസ് പുലാമന്തോള്‍, അബ്ദുല്‍ജലീല്‍ മദനി വയനാട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 1500-ഓളം വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു.
ഭാരവാഹികളായ പി പി ജസിന്‍ നജീബ്, നുഫൈല്‍ തിരൂരങ്ങാടി, നദീര്‍ മൊറയൂര്‍, സമാഹ് ഫാറൂഖി, നദീര്‍ കടവത്തൂര്‍, ഫഹീം പുളിക്കല്‍, സവാദ് പൂനൂര്‍, ശഹീം പാറന്നൂര്‍, അഡ്വ. നജാദ് കൊടിയത്തൂര്‍, ലുഖ്മാന്‍ പോത്തുകല്ല്, അന്‍ഷിദ് നരിക്കുനി, ഷഫീഖ് അസ്ഹരി, ബാദുഷ ഫൈസല്‍ തൊടുപുഴ, സാജിദ് ഈരാറ്റുപേട്ട, നജീബ് തവനൂര്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x