രാഹുലിന്റെ ആരോപണങ്ങള്‍ ഗൗരവതരം അന്വേഷണം വേണം – സി പി ഉമര്‍ സുല്ലമി
കോഴിക്കോട്: കേന്ദ്രസര്‍ക്കാരും അദാനി കമ്പനികളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗൗരവതരമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയ കാര്യങ്ങളെന്നതിനാല്‍ അത് രാജ്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ പൊതുസ്വത്ത് കോര്‍പററ്റുകള്‍ക്ക് തീറെഴുതി കൊടുത്ത് രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ ഗുരുതരമായ തകര്‍ച്ചയെ നേരിടുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.