കോവിഡ് കാല സേവനം വിവിധ വകുപ്പുകളെ റഹ്മ സെന്റര്‍ ആദരിച്ചു
വളപട്ടണം: റഹ്മ സെന്ററിന്റെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് സമര്‍പ്പിത സേവനം നിര്‍വഹിച്ച ഗ്രാമപഞ്ചായത്തിലെ ആഭ്യന്തര, ആരോഗ്യ, ഊര്‍ജ വകുപ്പുകളെ ആദരിച്ചു. കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. റഹ്മ സെന്റര്‍ ചെയര്മാന് കെ എല്‍ പി ഹാരിസ് അധ്യക്ഷത വഹിച്ചു. വളപട്ടണം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രാജേഷ് മാരങ്കലത്ത്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എ ജുംജുമി, വൈദ്യുതി വകുപ്പ് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എ സി രവി എന്നിവര്‍ക്ക് കെ എല്‍ പി യുസുഫ് ഉപഹാരം നല്കി. കെ എന്‍ എം മര്‍കസുദ്ദഅ്വ സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ, വാര്‍ഡ് മെമ്പര്‍ സമീറ, കെ വി ഷകീല്‍, എം അബ്ദുറഹിമാന്, എ പി സിദ്ദീഖ്, എളയടത്ത് അശ്റഫ്, ടി മന്‍സൂര്‍ പ്രസംഗിച്ചു. വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം എം എല്‍ എക്ക് നല്കി.