ആര്‍-20 റിലീജ്യസ് ഫോറത്തില്‍ ആര്‍ എസ് എസിന്റെ നുഴഞ്ഞുകയറ്റം

ഇന്തോനേഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മതാന്തര ഉച്ചകോടിയില്‍ ഹിന്ദുത്വ തീവ്ര സംഘടനയായ ആര്‍ എസ് എസിന്റെ നുഴഞ്ഞുകയറ്റം. ഇന്തോനേഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മത ഉച്ചകോടിയില്‍ തങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും ഇസ്‌ലാമിക മതതീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാനാണ് ഉച്ചകോടി നടക്കുന്നതെന്നും ആര്‍ എസ് എസ് വക്താവ് പറഞ്ഞു. ജി-20 ഗ്രൂപ്പിന്റെ മാതൃകയില്‍ മതനേതാക്കളുടെ ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യ. ഈ വര്‍ഷം ഇന്തോനേഷ്യ ആതിഥേയത്വം വഹിക്കുന്ന വാര്‍ഷിക ജി-20 ഉച്ചകോടിക്ക് സമാന്തരമായ ഒരു ഉച്ചകോടിയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. നഹ്ദത്തുല്‍ ഉലമയുടെ നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
