ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ: ഫലം പ്രഖ്യാപിച്ചു
ദോഹ: ഖത്തര്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 22-ാമത് ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജനറല്‍ കാറ്റഗറിയില്‍ അസ്മ സജീര്‍, ആയിശ അലീഫ, വഫാ അബ്ദുല്ലത്തീഫ് എന്നിവരും കുട്ടികളുടെ വിഭാഗത്തില്‍ റാഇദ് അബ്ദുന്നാസര്‍, മുഹമ്മദ് അയ്ദിന്, ശിഫാ പര്വീന് എന്നിവരും ആദ്യ റാങ്കുകള്‍ നേടി. മത്സരത്തിന് ക്യു എല്‍ എസ് ചെയര്മാന് അബ്ദുല്ലത്തീഫ് നല്ലളം, കണ്‍വീനര്‍മാരായ സിറാജ് ഇരിട്ടി, അബ്ദുല്‍ഹമീദ് കല്ലിക്കണ്ടി, മിദ്ലാജ് ലത്തീഫ്, താജുദ്ദീന് മുല്ലവീടന്‍, അബ്ദുന്നസീര്‍ പാനൂര്‍, ഡോ. റസീല്‍, അസ്ലം മാഹി, ഷൈജല്‍ ബാലുശ്ശേരി, ജാസ്മിന് നസീര്‍ നേതൃത്വം നല്കി.