7 Thursday
December 2023
2023 December 7
1445 Joumada I 24

ഖുര്‍ആനില്‍ വ്യാകരണ തെറ്റുകളോ?

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


ഇസ്ലാം വിമര്‍ശനത്തിന് അരയും തലയും മുറുക്കി ഇറങ്ങിയ നാസ്തികര്‍ ഊതി വീര്‍പ്പിച്ചുകൊണ്ടവതരിപ്പിക്കുന്ന കാര്യമാകുന്നു ഖുര്‍ആനിലെ വ്യാകരണ തെറ്റുകളെ കുറിച്ചുള്ള അവകാശവാദം. നാസ്തികര്‍ പാരമ്പര്യമായി കൈമാറി വരുന്ന ഏതാനും വ്യാകരണ തെറ്റുകള്‍ തങ്ങള്‍ക്ക് ലഭിച്ച നിധികുംഭമായി അവര്‍ കരുതുകയും ചെയ്യുന്നു. സോപ്പുകുമിളകളെക്കാള്‍ ബലക്ഷയമുള്ള ഈ നിധികുംഭം തലയിലേറ്റി ഖുര്‍ആനില്‍ പലയിടത്തും അറബിഭാഷാ വ്യാകരണ നിയമങ്ങളുടെ പ്രാഥമിക നിയമങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്നും അതില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ നടന്നതിനുള്ള പ്രത്യക്ഷ തെളിവുകളാണതെന്നും മലയാളത്തിലെ മാപ്പിള നാസ്തികര്‍ വിലപിക്കുകയും ചെയ്യുന്നു. ‘രണ്ടാമത്തെ വിമര്‍ശനം ഖുര്‍ആനിലുള്ള വ്യാകരണ തെറ്റുകളെയും ഭാഷാ വ്യതിയാനങ്ങളെയും കുറിച്ചാണ്. ഉദാഹരണത്തിന് 23:21, 16:66 വചനങ്ങള്‍ താരതമ്യം ചെയ്തു നോക്കുക. ഇതില്‍ ഏതാണ് ശരി? രണ്ടും ശരിയാണോ? ഈ വചനങ്ങള്‍ സര്‍വജ്ഞനായ അല്ലാഹുവില്‍ നിന്നാണെന്ന് ഓര്‍ക്കുക. പ്രവാചകന്റെ അവസാനത്തെ റമദാനില്‍ രണ്ടുതവണ ജിബ്‌രീല്‍ പാഠം നോക്കുകയും എല്ലായ്‌പ്പോഴും അല്ലാഹുവിനാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്ത ഒരു ഗ്രന്ഥത്തില്‍ ഒരു ചെറിയ തെറ്റുപോലും സംഭവിക്കാന്‍ പാടുണ്ടോ? അവന്റെ അനന്തകോടി സൃഷ്ടി ജാലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ നാം വല്ല അപാകതയും കാണുന്നുണ്ടോ? പിന്നെ അവന്റെ കലാമില്‍ എങ്ങനെ പിഴവുകള്‍ സംഭവിച്ചു? (ഖുര്‍ആന്‍ ദൈവികഗ്രന്ഥം? – ദാറുല്‍ ഹിക്മ കാപ്പാട്)
അറബി ഭാഷയും
വ്യാകരണവും

ഈ ആരോപണത്തെ അപഗ്രഥിക്കുന്നതിനുമുമ്പ് അറബി ഭാഷ വ്യാകരണ ചരിത്രം ഒരല്പം അറിയേണ്ടതുണ്ട്. ഏതൊരു ഭാഷയ്ക്കും വ്യാകരണങ്ങള്‍ ഉണ്ടാവും. വ്യാകരണ നിയമങ്ങള്‍ ലിഖിത രൂപത്തിലാക്കുന്നതിനു മുമ്പ് തന്നെ ഭാഷയുടെ വിവിധ വ്യവഹാര രൂപങ്ങളായ എഴുത്തും സംസാരവുമെല്ലാം സജീവമായി നിലനില്‍ക്കുന്നുമുണ്ടാവും. ഇത് ലോകത്തെ എല്ലാ ഭാഷയുടേയും ചരിത്രമാണ്. വൈയാകരണന്‍ എ ആര്‍ രാജവര്‍മ മലയാളഭാഷയ്ക്ക് വ്യാകരണഗ്രന്ഥം രചിക്കുമ്പോള്‍ മലയാളഭാഷ കേരള മണ്ണില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിരുന്നു.
സെമിറ്റിക് ഭാഷയായ അറബി ഭാഷ ബി സി പതിനെട്ടാം നൂറ്റാണ്ടിലാണ് ഉദയം കൊണ്ടതെന്ന് ചരിത്രത്തില്‍ നിന്ന് വായിക്കാം. ആദ്യമായി അറബി ഭാഷ സംസാരിച്ച യഅ്‌റുബ് ബ്‌നു ഖഹ്താന്‍ അറബികളുടെ പിതാവായി അറിയപ്പെടുന്നു. കോടിക്കണക്കിന് മനുഷ്യര്‍ നൂറ്റാണ്ടുകളിലൂടെ കൈമാറിയ അറബി ഭാഷയ്ക്ക് അന്നൊന്നും വ്യാകരണം ലിഖിത രൂപത്തില്‍ അടയാളപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഭാവനാ സമ്പന്നരായ നിമിഷകവികളും കടഞ്ഞെടുത്ത ഭാഷയില്‍ സംവദിക്കുന്ന പ്രസംഗകരും നിറഞ്ഞുനിന്ന അറബി ഭാഷ സര്‍ഗാത്മകത വിളഞ്ഞു നിന്ന ഭാഷ കൂടിയായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് വ്യാകരണ നിയമങ്ങള്‍ രേഖപ്പെടുത്താതിരുന്നത് എന്ന് സംശയിച്ചേക്കാം. അവരുടെ എഴുത്തിലും വായനയിലുമുള്ള ശക്തിക്ഷയം തന്നെയായിരിക്കാം അതിനുള്ള കാരണം.
ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ അവതരിച്ചു. പ്രവാചക കാലത്തും വിയോഗാനന്തരവും അറബികളും അനറബികളുമായ ആളുകള്‍ കൂട്ടംകൂട്ടമായി ഇസ്ലാമില്‍ പ്രവേശിക്കാന്‍ തുടങ്ങി. അവര്‍ക്ക് ഖുര്‍ആന്‍ മനസിലാക്കാനും അവര്‍ക്കിടയില്‍ ഖുര്‍ആനിന് പരിക്കുകളൊന്നും സംഭവിക്കാതിരിക്കാനുമാണ് യഥാര്‍ഥത്തില്‍ അറബി ഭാഷ വ്യാകരണ രചനയെന്ന ചിന്ത ഉടലെടുക്കുന്നത്. ഒരിക്കല്‍ ഖലീഫ ഉമറിന്റെ(റ) അടുത്ത് ഒരു ഗ്രാമീണ അറബി വന്നു പറഞ്ഞു: മുഹമ്മദിന് അവതരിച്ചതില്‍ നിന്ന് എനിക്ക് വല്ലതും വായിച്ചു കേള്‍പ്പിക്കൂ. അപ്പോള്‍ അടുത്തുള്ള ഒരാള്‍ സൂറത്തു തൗബയിലെ മൂന്നാം വചനം ഓതിക്കേള്‍പിച്ചു: ഹജ്ജ് ദിവസത്തില്‍ മനുഷ്യരോട് പൊതുവായി അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തു നിന്നുമിതാ അറിയിക്കുകയും ചെയ്യുന്നു എന്ന വചനത്തിന്റെ തുടര്‍ന്നുള്ള ഭാഗം ഓതി കേള്‍പ്പിച്ചപ്പോള്‍ റസൂലുഹു എന്ന ‘ഉ’കാരത്തിനു പകരം റസൂലഹു എന്ന ‘അ’ കാരം ഉപയോഗിച്ച് പാരായണം ചെയ്തു. അപ്പോള്‍ വചനത്തിന് വിപരീതാര്‍ഥം വരികയും ‘അല്ലാഹുവിന് ബഹുദൈവവിശ്വാസികളോടും അവന്റെ ദൂതനോടും യാതൊരു’ എന്നായി മാറുകയും ചെയ്തു. ഇത് കേട്ടപ്പോള്‍ ആ ഗ്രാമീണ അറബി പറഞ്ഞു: ‘എനിക്കും മുഹമ്മദിനോട് യാതൊരു ബാധ്യതയുമില്ല.’ അയാള്‍ തിരിഞ്ഞുനടക്കാന്‍ ഒരുങ്ങി. ഉമര്‍ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. എന്നിട്ട് റസൂലുഹു എന്ന ‘ഉ’ കാരം ഉപയോഗിച്ചുള്ള ശരിയായ രൂപം ഓതിക്കേള്‍പ്പിച്ചു കൊണ്ട് ‘അല്ലാഹുവിനും ദൂതനും ബഹുദൈവ വിശ്വാസികളോട് യാതൊരു’ എന്ന് ശരിയായ ആശയം ഗ്രഹിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. തുടര്‍ന്ന് ഉമര്‍ പറഞ്ഞു: ഭാഷയെക്കുറിച്ച് പരിജ്ഞാനമുള്ളവരല്ലാതെ ഖുര്‍ആന്‍ മറ്റുള്ളവര്‍ക്ക് ഓതികേള്‍പ്പിക്കരുത്.
ഇത്തരം സംഭവങ്ങളാണ് അറബി വ്യാകരണ രചനയിലേക്ക് ഖുര്‍ആനിന്റെ അനുയായികളെ നയിച്ചത്. അറബിഭാഷയിലെ പ്രഥമ ഗ്രന്ഥം ഖുര്‍ആനാണ്. ഖുര്‍ആന്‍ സംരക്ഷണത്തിനു വേണ്ടിയാണ് ഭാഷാ വ്യാകരണ നിയമങ്ങള്‍ പോലും ഉടലെടുത്തത്. ഹിജ്‌റ 67-ല്‍ മരിച്ച അബുല്‍ അസ്‌വദുദ്ദുവലിയാണ് അറബി ഭാഷയില്‍ ആദ്യമായി വ്യാകരണ ഗ്രന്ഥം രചിച്ചത്. അദ്ദേഹം രചനക്ക് വേണ്ടി അവലംബിച്ചത് വിശുദ്ധ ഖുര്‍ആനും ജാഹിലിയ്യാ കാലത്തെ കവിതകളുമായിരുന്നു. ഇന്നും അറബി ഭാഷയിലെ തെറ്റും ശരിയും കണ്ടുപിടിക്കുന്നതിന് അമുസ്ലിം ഭാഷാ വിചക്ഷണന്മാര്‍ പോലും അവലംബിക്കുന്നത് ഖുര്‍ആനിനെയാകുന്നു. ഭാഷാ വ്യാകരണ ചരിത്രം ഇതായിരിക്കെ ഖുര്‍ആനില്‍ വ്യാകരണ തെറ്റുകള്‍ ഉണ്ടെന്ന് പറയുന്നത് അല്‍പജ്ഞാനം കൊണ്ട് മാത്രമാകുന്നു.
ഖുര്‍ആന്‍ ആസ്പദമാക്കിയാണ് വ്യാകരണ നിയമങ്ങള്‍ ഉണ്ടാക്കിയത് എന്ന വസ്തുത മറച്ചു വെച്ചുകൊണ്ടാണ് നാസ്തികര്‍ ഖുര്‍ആനില്‍ വ്യാകരണ തെറ്റുണ്ടെന്ന് ആരോപിക്കുന്നത്. ഒരാള്‍ ഖുര്‍ആനില്‍ വ്യാകരണത്തെറ്റുകള്‍ കണ്ടെത്തി എന്ന് സങ്കല്‍പ്പിക്കുക, – അത് അസാധ്യമാകുന്നു – എങ്കില്‍ അത് ഖുര്‍ആനിന്റെ കുഴപ്പമല്ല. വ്യാകരണ നിയമങ്ങള്‍ ഉണ്ടാക്കിയവര്‍ക്കോ മനസ്സിലാക്കിയവര്‍ക്കോ പിണഞ്ഞ അബദ്ധം മാത്രമാവുന്നു. കാരണം അറബി ഭാഷയിലെ അത്യുന്നത ഭാഷാസാഹിത്യ ഗ്രന്ഥം കൂടിയാണ് ഖുര്‍ആന്‍.
മലയാളത്തിലെ മാപ്പിള നാസ്തികര്‍ ഖുര്‍ആനിലെ ഭാഷാ സ്ഖലിതങ്ങള്‍ കണ്ടെത്താന്‍ അവലംബിച്ചിരിക്കുന്നത് 1977-ല്‍ കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ജോണ്‍ ബര്‍ട്ടണ്‍ന്റെ ഠവല രീഹഹലരശേീി ീള വേല ഝൗൃമി എന്ന ഗ്രന്ഥമാണ്. 28 സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ വ്യാകരണ തെറ്റുകള്‍ ഉണ്ടെന്നാണ് ബര്‍ട്ടന്റെ കണ്ടുപിടുത്തം. അതുപോലെ തന്നെ അബ്ദുല്‍ഫാദി എഴുതിയ ക െവേല ഝൗൃമി ശിളമഹഹശയഹല എന്ന ഗ്രന്ഥത്തില്‍ 20 വ്യാകരണത്തെറ്റുകളുണ്ടെന്നും അവകാശപ്പെടുന്നു. അതിലെ ശരിയും തെറ്റും കണ്ടുപിടിക്കാനുള്ള സാമാന്യയുക്തി പോലും കാണിക്കാതെ അപ്പടി കോപ്പിയടിച്ച് പ്രചരിപ്പിക്കുകയാണ് നാസ്തികര്‍. അവരുന്നയിക്കുന്ന ഏതാനും വ്യാകരണ തെറ്റുകള്‍ വിശകലനം ചെയ്താല്‍ തന്നെ മറ്റുള്ളവയുടെ കഥയറിയാം.
സൂറതു മുഅ്മിനൂന്‍ 21-ാം വചനവും നഹ്ല്‍ 66-ാം വചനവും ചൂണ്ടിക്കാണിച്ചുകൊണ്ട് ബുതൂനിഹാ, ബുതൂനിഹി എന്നീ രണ്ട് പ്രയോഗങ്ങളില്‍ ഏതാണ് ശരി, രണ്ടും ശരിയാണോ എന്നാണ് നാസ്തികര്‍ ഉന്നയിക്കുന്ന ചോദ്യം. അറബി ഭാഷാ വ്യാകരണം കൃത്യമായി മനസ്സിലാക്കിയിട്ടില്ലാത്തവര്‍ ഇത്തരം കണ്ടുപിടുത്തങ്ങളില്‍ അന്ധാളിച്ചു നില്‍ക്കുകയും ഖുര്‍ആനിന്റെ ദൈവികതയില്‍ സംശയാലുക്കളാവുകയും പതിയെപ്പതിയെ ഖുര്‍ആനില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്യുമെന്നാണ് നാസ്തികരുടെ കണക്കുകൂട്ടല്‍. കാരണം ഒരേ വാചക ഘടനയുള്ള ഒരു വചനത്തില്‍ ഒരിടത്ത് ബുതൂനിഹാ എന്ന് സ്ത്രീലിംഗമായും മറ്റൊരിടത്ത് ബുതൂനിഹി എന്ന് പുല്ലിംഗമായും ഉപയോഗിച്ചിരിക്കുന്നു. ഇത് പ്രത്യക്ഷത്തില്‍ ഗുരുതരമായ ഒരു തെറ്റായും ദൈവിക ഗ്രന്ഥത്തില്‍ മനുഷന്റെ കൈകടത്തല്‍ നടന്നു എന്നതിനുള്ള തെളിവായും വ്യാകരണത്തെക്കുറിച്ച് പ്രാഥമിക ജ്ഞാനം മാത്രമുള്ളവര്‍ കരുതുക തന്നെ ചെയ്യും.
എന്നാല്‍ അറബി ഭാഷ വ്യാകരണ നിയമ (നഹ്‌വ്) പ്രകാരം ഈ രണ്ടു പ്രയോഗത്തിലും തെറ്റില്ല എന്നതാണ് വസ്തുത. അറബിക്കവിതകളിലും മറ്റും ഇത്തരം പ്രയോഗം സര്‍വസാധാരണവുമാണ്. ബുതൂന്‍ എന്ന വാക്കിലെ സര്‍വനാമം അന്‍ആം എന്ന നാമത്തിലേക്കാകുന്നു മടങ്ങുന്നത്. അന്‍ആം എന്ന വാക്ക് ബഹുവചന നാമം ആകുന്നു. ബഹുവചന നാമം പദമെന്ന രൂപത്തിലും ആശയതലത്തിലും വാചകങ്ങളില്‍ ഉപയോഗിക്കാറുണ്ട്. പദമെന്ന തലത്തില്‍ പരിഗണിക്കുമ്പോള്‍ (16:66) പുംല്ലിംഗമായും ഏകവചനമായും ഉപയോഗിക്കാം. ആശയ തലത്തില്‍ പരിഗണിക്കുമ്പോള്‍ (23:21) അത് സ്ത്രീലിംഗമായും ബഹുവചനമായും ഉപയോഗിക്കാം. ഇതാണ് ഭാഷാ നിയമം.
ഭാഷാ ഭിഷഗ്വരനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ആലൂസി പറയുന്നത് ഇപ്രകാരം വായിക്കാം: ബുതൂനിഹി എന്നതിലെ സര്‍വനാമം അന്‍ആമിനെയാണ് കുറിക്കുന്നത്. അത് ബഹുവചന നാമമാകുന്നു. പദമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ അതിനെ പുംല്ലിംഗമായും ഏകവചനമായും ഉപയോഗിക്കാം. ആശയ തലത്തില്‍ പരിഗണിക്കുമ്പോള്‍ അതിനെ സ്ത്രീലിംഗമായും ബഹുവചനമായും ഉപയോഗിക്കാം. അതുകൊണ്ടാണ് ഈ രണ്ടു രൂപവും ഖുര്‍ആനില്‍ വന്നിരിക്കുന്നത്. അറബി സാഹിത്യത്തിലും ഇപ്രകാരം തന്നെയാണ്. (തഫ്‌സീറുല്‍ ആലൂസി 16:66)
അറബിക്കവിതകളിലും നമുക്കിതു കാണാം:

ഇവിടെ തഹൂനുഹൂ എന്നാണ് പറഞ്ഞത്. തഹൂനുഹാ എന്നു പറഞ്ഞില്ല.

ഇവിടെ ബറദത്ത് എന്നു പറഞ്ഞില്ല. കാരണം അല്‍ബാന്‍ എന്ന ബഹുവചന നാമത്തെ പദം എന്ന നിലയിലാണ് വാചകത്തില്‍ പരിഗണിച്ചത്. ലബനും അല്‍ബാനും ഒരേ ആശയം തന്നെയാണല്ലോ. ഖുര്‍ആനില്‍ മറ്റു സ്ഥലങ്ങളിലും ഇതുപോലുള്ള പ്രയോഗങ്ങള്‍ കാണാം.

ശംസുന്‍ എന്നത് സ്ത്രീലിംഗമായതു കൊണ്ട് ഹാദിഹി എന്നു പ്രയോഗിക്കേണ്ടിയിരുന്നു. എന്നാല്‍ ഹാദാ എന്നാണ് പ്രയോഗിച്ചത്. കാരണം സൂര്യന്‍ എന്ന പദത്തെ പരിഗണിക്കാതെ ഈ ഉദിച്ചുനില്‍ക്കുന്ന വസ്തു എന്ന ആശയമാണ് പരിഗണിച്ചത്. (തഫ്‌സീറുത്വബ്രി).
സൂറതു അഅ്‌റാഫിലെ 160-ാം വചനമായ

എന്നതില്‍ എണ്ണവും എണ്ണപ്പെടുന്ന വസ്തുവും പ്രയോഗിച്ചതില്‍ ഭാഷാപരമായ തെറ്റുണ്ട് എന്നാകുന്നു മറ്റൊരു ആരോപണം. കാരണം അസ്ബാത് എന്നത് പുല്ലിംഗവും ഇസ്‌നതയ് അശറത എന്നത് സ്ത്രീലിംഗവുമാവുന്നു. ഇത് ഖുര്‍ആനിലെ മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് ഉദാഹരണമാണെന്നാണ് വാദം.
അസ്ബാത്ത് എന്നത് ബഹുവചനമാകുന്നു. അറബി വ്യാകരണ നിയമപ്രകാരം 10 മുതല്‍ 20 വരെ എണ്ണപ്പെടുന്ന വസ്തു ഏകവചനമായിട്ടു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ദ്വിവചനമോ ബഹുവചനമോ അനുവദനീയമല്ല. അതുകൊണ്ടുതന്നെ ഈ വചനത്തില്‍ ഇസ്‌നതയ് അശറത എന്ന പ്രയോഗം അസ്ബാതിനെ വിശദീകരിക്കാന്‍ വേണ്ടിയല്ല. മറിച്ച് അവിടെ ഒഴിവാക്കി നിര്‍ത്തിയ ഒരു സാങ്കല്പിക പദത്തെ കുറിക്കാനാണ്. അത് ഖിത്അത്ത് എന്ന വാക്കാകുന്നു. ഇത്തരം സാങ്കല്‍പിക പദങ്ങള്‍ അറബി ഭാഷയില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന കാര്യമാകുന്നു. ഭാഷയുടെ സാഹിത്യഭാവം പലപ്പോഴും ഈ സാങ്കല്പിക പദങ്ങളില്‍ ആണ് കുടികൊള്ളുന്നത്. അറബി കവിതകളില്‍ നമുക്കിത് കാണാന്‍ കഴിയും.

ഈ പദ്യശകലത്തില്‍ അശ്‌റു അബ്തുനിന്‍ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. വ്യാകരണ നിയമപ്രകാരം മൂന്നു മുതല്‍ പത്തു വരെ എണ്ണപ്പെടുന്ന വസ്തു പുല്ലിംഗമാണെങ്കില്‍ എണ്ണം സ്ത്രീലിംഗമായിരിക്കണം. ഇവിടെ എണ്ണം പുല്ലിംഗമാണ്. എണ്ണപ്പെടുന്ന വസ്തു അബ്തുന്‍ എന്നതും പുല്ലിംഗം തന്നെ. ഒറ്റനോട്ടത്തില്‍ ഇത് തെറ്റാണെന്ന് വിധിയെഴുതുന്നത് അറബി സാഹിത്യത്തില്‍ ഉപയോഗിക്കാറുള്ള കളഞ്ഞുപോയ സാങ്കല്പിക പദങ്ങളെ കുറിച്ചുള്ള വിവരമില്ലായ്മ കൊണ്ടാവുന്നു. ഈ കാവ്യ വരിയില്‍ എന്ന വാക്കാവുന്നു സാങ്കല്പിക പദം. കവിതയുടെ കാവ്യ ഭംഗിക്കു വേണ്ടി ആ വാക്ക് കളഞ്ഞുവെന്ന് മാത്രം. ഈ സാഹിത്യശൈലി തന്നെയാണ് മേല്‍ ഖുര്‍ആന്‍ വചനത്തിലും കാണാന്‍ കഴിയുക. നാസ്തികര്‍ ഉന്നയിക്കുന്നത് പോലെ അത് ഖുര്‍ആനിലെ വ്യാകരണത്തെറ്റല്ല. ഖുര്‍ആന്‍ അറബി ഭാഷയിലെ അത്യുല്‍കൃഷ്ട സാഹിത്യ സൃഷ്ടിയാണെന്ന കാര്യം അറബി സാഹിത്യ ലോകത്തെ അനിഷേധ്യ സത്യമാകുന്നു.
നാസ്തികര്‍ അറബി ഭാഷ വ്യാകരണത്തെ കുറിച്ചും ഖുര്‍ആനിലെ ഭാഷാസ്ഖലിതങ്ങളെ കുറിച്ചും വാചാലമാകുന്നത് കേട്ടാല്‍ അവരാണ് ഇത് ആദ്യമായി കണ്ടുപിടിച്ചതെന്ന് തോന്നും. എന്നാല്‍ നാസ്തികര്‍ ഖുര്‍ആനിനെ ഭാഷാപരമായി വിമര്‍ശിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മുസ്ലിം പണ്ഡിതന്മാര്‍ അവയെക്കുറിച്ച് പഠന വിധേയമാക്കുകയും ഭാഷാ സമീപനം എന്തെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുകളില്‍ ഉദ്ധരിച്ച ഇബ്‌നു ജരീറുത്വബ്‌രി ഹിജ്‌റ 310-ല്‍ ജീവിച്ച ആളായിരുന്നുവെന്ന് ചേര്‍ത്തു വായിക്കുക. ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ഖുര്‍ആന്‍ സംരക്ഷണത്തിനുവേണ്ടി ഖുര്‍ആന്‍ പണ്ഡിതന്മാര്‍ കണ്ടെത്തി വിശദീകരിച്ച യാഥാര്‍ഥ്യങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കുക എന്നതാണ് നാസ്തികര്‍ ഏറ്റെടുത്ത ദൗത്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x