ഖുര്‍ആന്‍ സമ്മേളനം

തിരൂരങ്ങാടി: മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം ഖുര്‍ആന്‍ സമ്മേളനം കെ പി എ മജീദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി എന്‍ അബ്ദുന്നാസര്‍ മദനി അധ്യക്ഷത വഹിച്ചു. വെളിച്ചം പരീക്ഷാ വിജയികള്‍ക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ നന്മണ്ട, റാഫി പേരാമ്പ്ര, ഇര്‍ഷാദ് മാത്തോട്ടം, ഹബീബ് റഹ്മാന്‍, റുഫൈഹ തിരൂരങ്ങാടി പ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ട്രഷറര്‍ ശരീഫ് കോട്ടക്കല്‍, നുഫൈല്‍ തിരൂരങ്ങാടി, ഹാമിദ് സനീന്‍, ജംഷീര്‍, ഇ ഒ ലഹന്‍, അസ്ഹര്‍ പരപ്പനങ്ങാടി, അന്‍സാര്‍ തിരൂരങ്ങാടി പ്രസംഗിച്ചു.
