ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം
കൂളിമാട്: ‘വെളിച്ചം’ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി ഐ എസ് എം ശാഖാ കമ്മിറ്റി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം നടത്തി. ഇഖ്ബാല്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ടി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. വെളിച്ചം പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂനുസ് ചിറ്റാരിപിലാക്കല്‍, കെ സുലൈമാന്‍, കെ സി ലുഖ്മാന്‍, എ സാദിഖലി, പി എ ജദീര്‍ പ്രസംഗിച്ചു.