ഖുര്‍ആന്‍ പഠനപദ്ധതിക്ക് തുടക്കം
കൊടുവള്ളി: അനുഗ്രഹ എഡ്യുക്കേഷണല്‍ & ചരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ നടന്നു വരുന്ന ഖുര്‍ആന്‍ പഠനപദ്ധതിയായ ടി ടി ക്യൂ ഏഴാം ഘട്ട ലോഞ്ചിങ്ങും ആദരിക്കലും നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ ആര്‍ സി ജരീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാനെയും ഡിവിഷന്‍ കൗണ്‍സിലര്‍ റംല ഇസ്മായിലിനെയും ആദരിച്ചു. ആര്‍ സി അഹമ്മദ്കുട്ടി ഹാജി, പി ഷാഹിദ എന്നിവര്‍ പൊന്നാട അണിയിച്ചു. എം ടി മജീദ് മാസ്റ്റര്‍, ഫാത്തിമ നൂറ, നുബ അമീന്‍, എ എസ് അന്‍സ എന്നിവര്‍ക്ക് നഗരസഭ ചെയര്‍മാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടി ടി ക്യൂ, ഇസ്‌ലാമിക് സണ്‍ഡേ മദ്രസ എന്നിവയുടെ കീഴില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ടൗണ്‍ ഡിവിഷന്‍ കൗണ്‍സിലര്‍ റംല ഇസ്മായില്‍ നിര്‍വ്വഹിച്ചു. നൗഷാദ് കാക്കവയല്‍, ഒ പി റഷീദ്, എം പി എം അമീന്‍, കെ പി മൊയ്തീന്‍, എം കെ പോക്കര്‍ സുല്ലമി, എം പി മൂസ, എം ടി മജീദ്, എ സി മുഹമ്മദ് കോയ, വി പി മുജീബുറഹ്മാന്‍, കെ പി അബ്ദുസ്സമദ് പ്രസംഗിച്ചു.