13 Saturday
December 2025
2025 December 13
1447 Joumada II 22

മുജാഹിദ് സംസ്ഥാന സമ്മേളനം ഖുര്‍ആന്‍ സമ്പൂര്‍ണ പഠന വേദിക്ക് പ്രൗഢതുടക്കം


കരിപ്പൂര്‍: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ പ്രമേയത്തില്‍ ഫെബ്രു. 15 മുതല്‍ 18 വരെ കരിപ്പൂര്‍ വെളിച്ചം നഗറില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ഖുര്‍ആന്‍ സമ്പൂര്‍ണ പഠന വേദിക്ക് പ്രൗഢമായ തുടക്കം. സമ്മേളനത്തിന് കാതോര്‍ത്ത് ആവേശഭരിതരായ പ്രവര്‍ത്തകര്‍ പല ഭാഗങ്ങളില്‍ നിന്നായെത്തിയതോടെ പ്രഭാഷണ വേദിയും പരിസരവും ജനനിബിഡമായി. ഒട്ടേറെ സ്ത്രീകളും പരിപാടിക്കെത്തിയിരുന്നു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആനിന്റെ മാനവിക സന്ദേശ ഉള്‍ക്കൊള്ളാനായാല്‍ ആധുനിക ലോകം അഭിമുഖീകരിക്കുന്ന കാലുഷ്യങ്ങള്‍ക്കും വിഭാഗീയതയ്ക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരമാകുമെന്ന് സി പി ഉമര്‍ സുല്ലമി പറഞ്ഞു. മതത്തില്‍ ബലാല്‍ക്കാരമില്ലെന്നും ഇതര വിശ്വാസികളുടെ ആരാധ്യവസ്തുക്കളെയും ആരാധനാലയങ്ങളെയും അധിക്ഷേപിക്കരുതെന്നും അപഹസിക്കരുതെന്നും വിശ്വാസികളെ പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്നും സി പി ഉമര്‍ സുല്ലമി പറഞ്ഞു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്്മാന്‍ സുല്ലമി അധ്യക്ഷത വഹച്ചു. ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി, ഡോ. ജാബിര്‍ അമാനി, അമീര്‍ സ്വലാഹി, ഹാരിസ് തൃക്കളയൂര്‍, നൗഷാദ് കാക്കവയല്‍, നവാലുറഹ്‌മാന്‍ ഫാറൂഖി പ്രസംഗിച്ചു.

Back to Top