ഖുര്‍ആന്‍- ഹദീസ് കോണ്‍ഫറന്‍സ്
ഖുര്‍ആന്‍ ഹദീസ് കോണ്‍ഫറന്‍സ് ശൈഖ് സല്‍മാന്‍ ഹുസൈനി അന്നദ്‌വി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ സമ്മേളനത്തില്‍ പ്രഫ. എ അബ്ദുല്‍ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ. ജാബിര്‍ അമാനി പ്രഭാഷണം നടത്തി. കെ എം കുഞ്ഞമ്മദ് മദനി ആമുഖ പ്രഭാഷണം നടത്തി. നജീബ് തവനൂര്‍, സമാഹ് ഫാറൂഖി, പി ടി റിയാസ് സുല്ലമി സംഗ്രഹ പ്രഭാഷണം നടത്തി. റഷീദ് പരപ്പനങ്ങാടിയെ ആദരിച്ചു. പി കെ സി അബ്ദുറഹ്മാന്‍, അഡ്വ. കെ പി മുജീബ് റഹ്മാന്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഹദീസ് സമ്മേളനത്തില്‍ കെ പി സകരിയ്യ, കെ എന്‍ സുലൈമാന്‍ മദനി, അസൈനാര്‍ അന്‍സാരി പ്രഭാഷണം നടത്തി. അന്‍ഷദ് പന്തലിങ്ങല്‍, ആശിഖ് അസ്ഹരി, അമീനുല്ല സുല്ലമി ഒതായി സംഗ്രഹ പ്രഭാഷണം നടത്തി. അബ്ദുല്‍കരീം സുല്ലമി എടവണ്ണ ആമുഖ പ്രഭാഷണം നടത്തി.