16 Wednesday
September 2026
2026 September 16
1448 Rabie Al-Âkher 3

ഖുര്‍ആന്‍ കത്തിച്ച സംഭവം: സ്വീഡിഷ്, ഡച്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് അല്‍അസ്ഹര്‍


സ്വീഡനിലും നെതര്‍ലന്‍ഡ്‌സിലും വിശുദ്ധ ഖുര്‍ആ ന്‍ കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വീഡിഷ്, ഡച്ച് ഉല്‍പന്നങ്ങള്‍ അറബ്-മുസ്‌ലിം സമൂഹം ബഹിഷ്‌കരിക്കണമെന്ന് അല്‍അസ്ഹറിന്റെ ആഹ്വാനം. ഒന്നര ബില്യ ണ്‍ മുസ്‌ലിംകളെ നിന്ദിച്ച ഈ രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ക്ക് യോജിച്ച മറുപടിയാണ് ബഹിഷ്‌കരണം. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു വിളിച്ച് മനുഷ്യത്വരഹിതവും അധാര്‍മികവുമായ ബാനറിനു കീഴില്‍ നിന്ദ്യവും നിഷ്ഠുരവുമായ കുറ്റകൃത്യങ്ങള്‍ സംരക്ഷിക്കുന്ന ഇരുരാഷ്ട്രങ്ങളെയും അല്‍അസ്ഹര്‍ അപലപിച്ചു. നെതര്‍ലന്‍ഡ്‌സിലെ തീവ്ര വലതുപക്ഷ നേതാവ് എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡ് വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ച സംഭവത്തെ ഫലസ്തീ ന്‍, ജോര്‍ദാന്‍, ഈജിപ്ത്, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു.
ഡച്ച് നഗരമായ ഹേഗില്‍ തീവ്രപക്ഷക്കാരന്‍ എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡ് വിശുദ്ധ ഖുര്‍ആന്‍ കീറുകയും കത്തിക്കുകയും ചെയ്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞയാഴ്ചയില്‍ സ്റ്റോക്‌ഹോമിലെ തുര്‍ക്കി എംബസിക്കു മുന്നില്‍ സ്വീഡിഷ് തീവ്രവലതുപക്ഷക്കാരന്‍ റാസ്മസ് പലുദന്‍ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് നെതര്‍ലന്‍ഡ്‌സിലെ സംഭവം. സ്വീഡിഷ് തീവ്ര വലതുപക്ഷ നേതാവിന്റെ പ്രവൃത്തിയെ യു എസ്, റഷ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചിരുന്നു.

Back to Top