ഖുബ്ബത്തുസഖ്‌റ പൊളിക്കുമെന്ന് തീവ്ര വലതുപക്ഷ ജൂത സംഘടന
മസ്ജിദുല്‍ അഖ്‌സ ആക്രമിക്കാനും ഖുബ്ബത്തുസഖ്‌റ പൊളിക്കാനുമായി ഇസ്‌റാഈല്‍ കുടിയേറ്റക്കാരെ അണിനിരത്താനുള്ള തീവ്ര വലതുപക്ഷ ജൂത സംഘടനയായ ലെഹാവയുടെ ആഹ്വാനത്തെ അപലപിച്ച് ഫലസ്തീന്‍. അല്‍ അഖ്‌സ പരിസരത്ത് ഹൈക്കല്‍ നിര്‍മാണത്തിന് വഴിയൊരുക്കുന്നതിന് മെയ് 29-ന് ഖുബ്ബത്തുസഖ്‌റ പൊളിക്കാന്‍ ലെഹാവയുടെ പ്രസിഡന്റ് ബെന്‍സി ഗോപ്സ്റ്റീന്‍ ആഹ്വാനം ചെയ്തിരുന്നു. യു എന്‍ സുരക്ഷാ സമിതിയോട് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹീബ്രു കലണ്ടര്‍ പ്രകാരം ജറൂസലമിന്റെ കിഴക്കന്‍ ഭാഗത്തെ കുടിയേറ്റക്കാരുടെ അധിനിവേശ ആഘോഷത്തിന്റെ ഭാഗമായി അല്‍അഖ്‌സ ആക്രമിക്കാന്‍ കുടിയേറ്റക്കാര്‍ ഒത്തുചേരണമെന്നാണ് ഗോപ്സ്റ്റീന്‍ ആഹ്വാനം ചെയ്തത്. ഇതിനെതിരെ ഹമാസും രംഗത്തുവന്നിട്ടുണ്ട്.