14 Wednesday
January 2026
2026 January 14
1447 Rajab 25

ഖത്തര്‍ മലയാളി സമ്മേളനം: പ്രമുഖര്‍ പങ്കെടുക്കും

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതു വര്‍ഷത്തില്‍ ഏഴാം ഖത്തര്‍ മലയാളി സമ്മേളനം നടത്താന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ‘മഹിതം മാനവീയം’ പ്രമേയത്തിലാണ് സമ്മേളനം. ഖത്തറിനകത്തും പുറത്തുമുള്ള പ്രമുഖര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം ഉടന്‍ രൂപീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മടിയേരി, എം ടി നാസറുദ്ദീന്‍, നസീര്‍ പാനൂര്‍, അലി ചാലിക്കര, ഷമീര്‍ വലിയവീട്ടില്‍, റഷീദ് അലി, പി സെഡ് അബ്ദുല്‍വഹാബ് പ്രസംഗിച്ചു.

Back to Top