ഖത്തര്‍ ക്യു എല്‍ എസ് 24 ാമത് പരീക്ഷ പൂര്‍ത്തിയായി
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന് കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ നൂറുകണക്കിന് പഠിതാക്കള്‍ പങ്കെടുത്തു. മദീന ഖലീഫ, ഹിലാല്‍, വക്‌റ, ദോഹ, അബൂഹമൂര്‍, ദുഖാന്‍ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ജനറല്‍, സ്റ്റുഡന്റസ് കാറ്റഗറികളിലായി നിരവധി പേര്‍ പരീക്ഷയെഴുതി. പരീക്ഷാ കണ്‍ട്രോളര്‍ ഷൈജല്‍ ബാലുശ്ശേരി, കണ്‍വീനര്‍ ശനീജ് എടത്തനാട്ടുകര, സിറാജ് ഇരിട്ടി, അബ്ദുല്‍ ഹമീദ്, സുബൈര്‍ അബ്ദുറഹ്‌മാന്‍, അബ്ദുറഹ്‌മാന്‍ മദനി, ശംസാദ് സുല്ലമി, റഷീദ് അലി, റഫീഖ് ആലിയാട്ട്, ഷഹീര്‍ മേപ്പയൂര്‍, യഹ്‌യ മദനി, അസ്‌ലം വി ടി, റഷീദ് മാത്തോട്ടം, അലി ഷഹീല്‍, ജാസ്മിന്‍ നസീര്‍, ജാസ്മിന്‍ നൗഷാദ്, തൗഹീദ റഷീദ്, സൈനബ ടീച്ചര്‍, സനിയ നൗഷാദ്, അമീറ ജാസിര്‍, ഷര്‍മിന്‍, ആലിയ റഷീദ് നേതൃത്വം നല്‍കി.